ഇനി ഭർത്താവിനും പ്രസവാവധി; സെപ്റ്റംബർ മുതൽ പ്രാബല്യത്തിൽ വരും

സ്വന്തം ലേഖകൻ

ഡബ്ലിൻ: അയർലൻഡിൽ ഇനി ഭർത്താക്കൻമാർക്കും പ്രസവാവധി ലഭിക്കുന്ന രീതിയിലുള്ള പേരന്റൽ ബിൽ അയർലൻഡിൽ ഡെയിൽ പാസാക്കി. കഴിഞ്ഞ ദിവസം ചേർന്ന ഡെയിൽ കമ്മിറ്റിയിലാണ് ഇതു സംബന്ധിച്ചുള്ള ബിൽ അവതരിപ്പിച്ചു അംഗീകാരം തേടിയത്. ഇതോടെ സെപ്റ്റംബർ മുതൽ ഭർത്താക്കൻമാർക്കും പ്രസവാവധി ലഭിക്കുമെന്നു ഉറപ്പായി.
അടുത്ത സെപ്റ്റംബർ മുതൽ ഭർത്താക്കൻമാർക്കും പേരന്റൽ ലീവ് ലഭിക്കുന്ന രീതിയിലാണ് ഇപ്പോൾ നിയമനിർമാണം സർക്കാർ നടത്തിയിരിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ നിയമം നിർമിക്കുമ്പോൾ ഭർത്താക്കൻമാർക്ക് എത്ര ദിവസം അവധി നൽകണം എന്ന കാര്യത്തിൽ ഇനിയും തീരുമാനം എടുക്കാൻ അധികൃതർക്കു സാധിച്ചിട്ടില്ല. നിലവിൽ ഇതു സംബന്ധിച്ചു കൂടുതൽ ചർച്ചകൾ ആവശ്യമാണെന്ന നിലപാടിലാണ് ഇപ്പോൾ ബിൽ അവതരിപ്പിച്ച അധികൃതർ എത്തിച്ചേർന്നിരിക്കുന്നത്.
മറ്റേർണിറ്റി ബെനിഫിറ്റിനു സമാനമായി കുട്ടികളെ വളർത്തുന്നതിനു ഭർത്താക്കൻമാർക്കും അവധി അനുവദിക്കണെന്നാണ് ചർച്ചകളിൽ ആവശ്യം ഉയർന്നിരുന്നത്. ഏതു മേഖലയിലായാലും ശമ്പളത്തോടു കൂടിയുള്ള അവധിയാണ് ഇപ്പോൾ ശുപാർശ ചെയ്യുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top