ഡബ്ലിന്‍: രാജ്യത്തെ വിവിധ കേന്ദ്രങ്ങളില്‍ മയക്കുമരുന്നു ഇന്‍ജംക്ഷന്‍ സെന്ററുകള്‍ ആരംഭിക്കുന്നതിനു ആരോഗ്യ സംഘടനയുടെ നീക്കം. ഇതിനു വൈദ്യശാസ്ത്രരംഗത്തെ വിദഗ്ദരുടെ മേല്‍നോട്ടത്തിലുള്ള ഇന്‍ജക്ഷന്‍ സെന്റുകള്‍ തുടങ്ങാനുള്ള നീക്കത്തിന് അന്താരാഷ്ട്ര സംഘടനയുടെ പിന്തുണയും ലഭിച്ചിട്ടുണ്ട്. പൊതുസ്ഥലങ്ങളില്‍ കുത്തിവെപ്പ് നടത്തുന്നതു മൂലമുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാനും മയക്കു മരുന്നിന് അടിമകളായവര്‍ക്ക് ചികിത്സ ലഭ്യമാക്കാനും ഇതുവഴി കഴിയുമെന്ന് സംഘടന വ്യക്തമാക്കുന്നു. അയര്‍ലന്‍ഡില്‍ ഇന്‍ജക്ഷന്‍ സെന്ററുകള്‍ തുടങ്ങുന്നതു സംബന്ധിച്ച് നവംബറില്‍ ലണ്ടനില്‍ നടക്കാനിരിക്കുന്ന കോണ്‍ഫറന്‍സിനു മുന്നോടിയായാണ് പിന്തുണ പ്രഖ്യാപനം. അടുത്ത തെരഞ്ഞെടുപ്പിനു മുന്‍പായി ഇന്‍ജക്ഷന്‍ സെന്റുകള്‍ തുടങ്ങുന്നതിനുള്ള നിയമനിര്‍മ്മാണത്തെ അനുകൂലിക്കുമെന്ന് നാഷണല്‍ ഡ്രഗ്‌സ് സ്ട്രാറ്റജി മന്ത്രി ഓഥന്‍ ഒ റിയോര്‍ഡെയ്ന്‍ വ്യക്തമാക്കിയിരുന്നു.
നിയമം മൂലം ശിക്ഷ നല്‍കുന്ന രീതിക്കു പകരം ആരോഗ്യസംരക്ഷണത്തില്‍ അധിഷ്ടിതമായ നയരൂപീകരണ നടപടികളാണ് സ്വീകരിക്കേണ്ടതെന്ന് ലണ്ടന്‍ സ്‌കൂള്‍ ഓഫ് എക്‌ണോമിക്‌സ് ഇന്റര്‍നാഷണല്‍ ഡ്രഗ് പോളിസി പ്രൊജക്ട് കോൃഓര്‍ഡിനേറ്റര്‍ ഡോ. ജോണ്‍ കൊളിന്‍സും ഇന്‍ജക്ഷന്‍ സെന്ററുകളെ അനുകൂലിച്ചുകൊണ്ട് പറയുന്നു. വൈദ്യശാസ്ത്രരംഗത്തെ വിദഗ്ദരുടെ മേല്‍നോട്ടത്തിലുള്ള ഇന്‍ജക്ഷന്‍ സെന്റുകള്‍ ഇത്തരത്തിലുളള നീക്കമാണെന്നും ചെലവു കുറഞ്ഞതാണെന്നും അദ്ദേഹം പറയുന്നു. ആഗോള സന്നദ്ധ സംഘടനയായ ഹാം റിഡക്ഷന്‍ ഇന്റര്‍നാഷണലിന്റെ മേധാവി ഡോ. റിക്ക് ലൈന്‍സ് അയര്‍ലന്‍ഡിന്റെ നീക്കം വലിയ മാറ്റങ്ങള്‍ക്കു തുടക്കമാകുമെന്ന അഭിപ്രായപ്പെടുന്നു. മയക്കുമരുന്നിന്റെ ഉപയോഗം ഒരു ക്രിമിനല്‍ കുറ്റമെന്നതിനേക്കാള്‍ ആരോഗ്യപ്രശ്‌നമെന്ന നിലയിലാണ് പരിഗണിക്കേണ്ടത്. നിയമം മൂലം നിയന്ത്രിക്കാനുള്ള സമീപനംകൊണ്ട് കാര്യമായ പ്രയോജനമുണ്ടാകില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
അമേരിക്കന്‍ സംഘടനയായ ഡ്രഗ് പോളിസി അലയന്‍സിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറായ ഡോ. ഏഥന്‍ നദേല്‍മാനും ഇന്‍ജക്ഷന്‍ സെന്ററുകളെ അനുകൂലിക്കുന്നു.
മയക്കുമരുന്നിന് അടികളായവര്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന അന ലിഫെ ഡ്രഗ് പ്രൊജക്ടിന്റെ ഡയറക്ടര്‍ ടോണി ഡഫിന്‍ 2012 മുതല്‍ ഇന്‍ജക്ഷന്‍ സെന്റുകള്‍ക്കായി പരിശ്രമം നടത്തുകയാണ്. മയക്കുമരുന്നുകള്‍ നിര്‍ത്തലാക്കാമോ രാജ്യത്തു നിന്ന് പൂര്‍ണ്ണമായും ഉന്മൂലനം ചെയ്യാനോ സാധിക്കില്ലെന്ന യാഥാര്‍ഥ്യം തിരിച്ചറിയണം. പൊതുസ്ഥലത്തെ കുത്തിവെപ്പുകല്‍ കുറയ്ക്കുക മാത്രമല്ല അപകടകരമായ കുത്തിവെപ്പുകല്‍ നിയന്ത്രിക്കാനും ചികിത്സ ലഭ്യമാക്കാനും കേന്ദ്രങ്ങള്‍ ഉപകരിക്കുമെന്ന് അദ്ദേഹം പറയുന്നു.
ഓസ്‌ട്രേലിയ, ജര്‍മനി, സ്‌പെയ്ന്‍, കാനഡ തുടങ്ങിയ രാജ്യങ്ങളില്‍ ഇത്തരം കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ ഇന്‍ജക്ഷന്‍ സെന്റുകളെ വിമര്‍ശിക്കുന്നവരുമുണ്ട്. മലയാളികളടക്കമുള്ളവര്‍ ഇന്‍ജക്ഷന്‍ സെന്റുകളുടെ കാര്യത്തില്‍ ആശങ്കയുള്ളവരാണ്. ഇന്‍ജക്ഷന്‍ സെന്ററുകള്‍ തുടങ്ങിയാല്‍ നിരവധി യുവാക്കള്‍ നിയമപരമായി തന്നെ മയക്കുമരുന്നിന് അടിമപ്പെടുമെന്ന ഭീതിയാണ് രക്ഷിതാക്കള്‍ക്ക്.