ഇന്ത്യയിൽ പരിശീലനം ലഭിച്ച മെന്റൽ ഹെൽത്ത് നഴ്‌സ് യുകെയിലെ ആദ്യ നഴ്‌സിംഗ് ഡയറക്ടറായി.തമിഴ്നാട്ടുകാരൻ മാനി ജ്ഞാനരാജ് ബ്രിട്ടണിലെ എന്‍ എച്ച് എസ്സിലെ നഴ്സിംഗ് ഡയറക്ടര്‍. ഇന്ത്യയില്‍ പഠിച്ച് 2003-ല്‍ യുകെയില്‍ എത്തിയ നേഴ്‌സ് ആദ്യത്തെ ഇന്ത്യന്‍ ട്രെയിന്‍ഡ് നഴ്സിംഗ് !മലയാളി നഴ്സുമാര്‍ക്കും അഭിമാനിക്കാം

ലണ്ടന്‍: ഇന്ത്യക്കാരൻ മാനി ജ്ഞാനരാജ് ബ്രിട്ടണിലെ എന്‍ എച്ച് എസ്സിലെ നഴ്സിംഗ് ഡയറക്ടര്‍.നോർത്ത് ലണ്ടൻ എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റിൻ്റെ പുതിയ ചീഫ് നഴ്സിങ് ആൻഡ് അലൈഡ് ഹെൽത്ത് പ്രൊഫഷണൽ ഓഫീസറായി മാനി ജ്ഞാനരാജിനെ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു, ഈ തസ്തിക അദ്ദേഹം ഏപ്രിലിൽ ഏറ്റെടുക്കും.ബോർഡ് തലത്തിൽ ചീഫ് നഴ്‌സ് പദവിയിലെത്തുന്ന ഇന്ത്യയിൽ നിന്ന് അന്താരാഷ്ട്ര തലത്തിൽ വിദ്യാഭ്യാസം നേടിയ ആദ്യത്തെ നഴ്‌സായി ഈ നിയമനം മാറി .

ട്രസ്റ്റിൻ്റെ നഴ്‌സിംഗ്, അലൈഡ് ഹെൽത്ത് പ്രൊഫഷണലുകൾക്ക് നേതൃത്വം നൽകുന്ന, രോഗികളുടെ സുരക്ഷയ്ക്കും പരിചരണത്തിൻ്റെ ഗുണനിലവാരത്തിനും ഉത്തരവാദിയായി 2025 ഏപ്രിലിൽ മാനി ജ്ഞാനരാജ് ഈ റോൾ ഏറ്റെടുക്കും. 2003-ൽ NHS-ലേക്ക് ജോലിക്ക് ചേരുന്നതിന് മുൻപ് മാനി ആദ്യം ഇന്ത്യയിൽ പരിശീലനം നേടിയിരുന്നു. പിന്നീട് ബ്ലാക്ക് കൺട്രി ഹെൽത്ത്‌കെയർ NHS ഫൗണ്ടേഷനിൽ ചേരുന്നതിന് മുമ്പ് ഇംഗ്ലണ്ടിൻ്റെ തെക്കും തെക്കുപടിഞ്ഞാറും ഉള്ള ക്ലിനിക്കൽ, ഉയർന്ന ചുമതലകളിൽ നേതൃപരമായ റോളുകളിൽ രണ്ട് പതിറ്റാണ്ടിലേറെയായി അദ്ദേഹം ജോലി നോക്കിയിരുന്നു .

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇന്ത്യയില്‍ പഠിച്ച്, നഴ്സിംഗില്‍ പരിശീലനം നേടി, 2003 ല്‍ യു കെയില്‍ എത്തിയ തമിഴ് വംശജന്‍ മാനി ജ്ഞാനരാജ് ബ്രിട്ടണിലെ എന്‍ എച്ച് എസ്സിലെ നഴ്സിംഗ് ഡയറക്ടര്‍ ആകുമ്പോള്‍ അത് മലയാളികള്‍ ഉള്‍പ്പടെയുള്ള ഇന്ത്യന്‍ നഴ്സുമാര്‍ക്ക് വലിയ പ്രചോദനമാവുകയാണ്. ഇന്ത്യന്‍ വിദ്യാഭ്യാസം കൊണ്ടു തന്നെ ലോകത്തിലെ എവിടെ ചെന്നാലും ഉയരങ്ങളില്‍ എത്താം എന്ന തെളിയിച്ച ഇന്ത്യാക്കാരുടെ ഇടയിലേക്ക് അതേ സന്ദേശവുമായി കടന്നു വരുന്ന നഴ്സിംഗ് മേഖലയില്‍ നിന്നുള്ള ആദ്യ വ്യക്തിയായിരിക്കാം ജ്ഞാനരാജ്. നോര്‍ത്ത് ലണ്ടന്‍ എന്‍ എച്ച് എസ് ഫൗണ്ടേഷന്‍ ട്രസ്റ്റിന്റെ ചീഫ് നഴ്സ് ആന്‍ഡ് അലൈഡ് ഹെല്‍ത്ത് പ്രൊഫഷന്‍സ് ഓഫീസര്‍ ആയാണ് അദ്ദേഹം നിയമിക്കപ്പെടുന്നത്.

ഈ പദവിയില്‍ എത്തുന്ന ആദ്യ വിദേശ വിദ്യാഭ്യാസം നേടിയ വ്യക്തിയാണ് അദ്ദേഹം. 2025 ഏപ്രില്‍ മുതലായിരിക്കും അദ്ദേഹം ചുമതല ഏറ്റെടുക്കുക. ട്രസ്റ്റിലെ നഴ്സിംഗ് ജീവനക്കാരുടേയും അനുബന്ധ ആരോഗ്യ പ്രൊഫഷണലുകളുടെയും നിയന്ത്രണം മാന്നി ജ്ഞാനരാജിനായിരിക്കും. അതോടൊപ്പം രോഗികളുടെ സുരക്ഷ, ചികിത്സയുടെ ഗുണനിലവാരം ഉറപ്പു വരുത്തുക തുടങ്ങിയവയും അദ്ദേഹത്തിന്റെ ഉത്തരവാദിത്തമായിരിക്കും. ഇന്ത്യയില്‍ നിന്നും പരിശീലനം പൂര്‍ത്തിയാക്കി 2003 ല്‍ എന്‍ എച്ച് എസ്സിലെത്തിയ അദ്ദേഹം രണ്ട് പതിറ്റാണ്ടിലേറെ കാലം തെക്കന്‍ ഇംഗ്ലണ്ടിലും തെക്ക് പടിഞ്ഞാറന്‍ ഇംഗ്ലണ്ടിലും പല മുതിര്‍ന്ന പദവികളും വഹിച്ചിട്ടുണ്ട്. നിലവില്‍ ബ്ലാക്ക് കണ്‍ട്രി ഹെല്‍ത്ത്‌കെയര്‍ എന്‍ എച്ച് എസ് ഫൗണ്ടേഷന്‍ ട്രസ്റ്റില്‍ ഡെപ്യൂട്ടി ചീഫ് നഴ്സിംഗ് ഓഫീസറാണ് അദ്ദേഹം. 2022 മുതല്‍ അദ്ദേഹം ഈ ചുമതല വഹിച്ചു വരുന്നു.

ചെന്നൈയില്‍ ജനിച്ച് വളര്‍ന്ന ജ്ഞാനരാജ് ജന്മനാട്ടില്‍ തന്നെ നാല് വര്‍ഷത്തെ നഴ്സിംഗ് ഡിഗ്രി എടുത്താണ് ഫിസിക്കല്‍- മെന്റല്‍ നഴ്സ് ആകാനുള്ള യോഗ്യത നേടിയത്. പഠനശേഷം ഇന്ത്യയില്‍ തന്നെ കുറച്ചു കാലം അദ്ദേഹം ജോലി ചെയ്തിരുന്നു. തമിഴ്നാട്ടിലെ വിവിധ ആശുപത്രികളില്‍ അടിയന്തിര വിഭാഗങ്ങളിലായിരുന്നു അദ്ദേഹം ജോലി ചെയ്തിരുന്നത്. പിന്നീട് ഡോര്‍സെറ്റ് ഹെല്‍ത്ത് കെയര്‍ യൂണിവേഴ്സി എന്‍ എച്ച് എസ് ഫൗണ്ടേഷന്‍ ട്രസ്റ്റില്‍ മെന്റല്‍ ഹെല്‍ത്ത് നഴ്സ് ആയി ജോലി ലഭിച്ചാണ് 2003 ല്‍ അദ്ദേഹം ബ്രിട്ടനിലെത്തുന്നത്.

അന്ന് ഇന്ത്യയില്‍ നിന്നെത്തിയ 16 പേരടങ്ങിയ സംഘത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായിരുന്നു ജ്ഞാനരാജ്. വിദേശ റിക്രൂട്ട്‌മെന്റിന്റെ ഭാഗമായി ബ്രിട്ടനിലെത്തിയ അദ്ദേഹത്തിന് 2004 ല്‍ നഴ്സിംഗ് ആന്‍ഡ് മിഡ്വൈഫറി കൗണ്‍സിലിന്റെ പിന്‍ ലഭിക്കുകയും ചെയ്തു. ബ്രിട്ടനിലെത്തിയ ആദ്യകാലങ്ങളില്‍, തന്റെ ജോലികള്‍ നിര്‍വഹിക്കുവാന്‍ ഏറെ ക്ലേശിച്ചതായി അദ്ദേഹം പറഞ്ഞിട്ടുണ്ട്. പലപ്പോഴും നിരാശനായിട്ടുമുണ്ട്. തൊഴില്‍ മേഖലയില്‍ ഉയരങ്ങളില്‍ എത്താന്‍ കഴിയുമോ എന്ന ആശങ്കപ്പെട്ടിട്ടുമുണ്ട് എന്ന് അദ്ദേഹം പറയുന്നു.

പലപോഴും ചികിത്സ തേടിയെത്തിയിരുന്ന രോഗികള്‍ക്ക് കൂടുതല്‍ സൗകര്യമൊരുക്കാനായി ചില പുതിയ നിര്‍ദ്ദേശങ്ങള്‍ വെച്ചപ്പോള്‍ അതെല്ലാം തള്ളപ്പെടുകയായിരുന്നു എന്നും അദ്ദേഹം പറയുന്നു. അവിടെയുണ്ടായിരുന്നവര്‍ ഒരു പ്രത്യേക രീതിയില്‍ ജോലി ചെയ്ത് ശീലിച്ചു പോയി എന്നും അത് മാറ്റാന്‍ അവര്‍ക്ക് ബുദ്ധിമുട്ടായിരുന്നു എന്നും അദ്ദേഹം പറയുന്നു. 2011 നും 2015 നും ഇടയില്‍ സൗത്ത് വെസ്റ്റേണ്‍ ആംബുലന്‍സ് സര്‍വീസ് എന്‍ എച്ച് എസ് ഫൗണ്ടേഷന്‍ ട്രസ്റ്റില്‍ ക്ലിനിക്കല്‍ സൂപ്പര്‍വൈസറായി ജോലി ചെയ്തുകൊണ്ടായിരുന്നു മാനേജ്‌മെന്റ് രംഗത്തേക്ക് അദ്ദേഹം കാലെടുത്തു വയ്ക്കുന്നത്.

 

Top