ജസ്റ്റീസ് മിനിസ്റ്റാർക്ക് എതിരായുള്ള അവിശ്വാസ പ്രമേയം നേരിടാൻ രിസ്ഥിതി മന്ത്രി ഇമോൺ റയാൻ
ദുബായിൽ നടക്കുന്ന COP28 കാലാവസ്ഥാ ഉച്ചകോടിയിൽ നിന്നും തിരിച്ചെത്തും.ചൊവ്വാഴ്‌ച ഡെയിലിൽ നടക്കുന്ന മിസ് മക്കെന്റീക്ക് എതിരായുള്ള വോട്ടെടുപ്പിന് ശേഷം മിസ്റ്റർ റയാൻ യുണൈറ്റഡ് അറബ് എമിറേറ്റ്‌സിലെ COP28 Climate Summit ൽ പങ്കെടുക്കാൻ വീണ്ടും പോകും .
ഡബ്ലിൻ കലാപത്തെത്തുടർന്ന്സി മുഖ്യപ്രതിപക്ഷമായ സിൻ ഫെയിൻ ആണ് മന്ത്രി മക്കെന്റീനെതിരായി അവിശ്വാസ പ്രമേയം കൊണ്ടുവന്നിരിക്കുന്നത് .എന്നാൽ ഭൂരിപക്ഷം ഉള്ളതിനാൽ വോട്ടെടുപ്പിൽ വിജയിക്കുമെന്ന ആത്മവിശ്വാസത്തിലാണ് സർക്കാർ.
COP28-ൽ പങ്കെടുത്ത് സംസാരിച്ച പ്രധാനമന്ത്രി ലിയോ വരദ്കർ ഈ അവിശ്വാസപ്രമേയത്തെ നിർഭാഗ്യകരമെന്നാണ് വിശേഷിപ്പിച്ചത് .Ms McEntee യിലുള്ള അവിശ്വാസ പ്രമേയവുമായി ബന്ധപ്പെട്ട് Sinn Féin ഉം സോഷ്യൽ ഡെമോക്രാറ്റുകളും രംഗത്ത് വന്നിരിക്കുന്നത് .അടുത്ത ചൊവ്വാഴ്ച്ച ആണ് ഡെയിലിൽ ഈ അവിശ്വാസ പ്രമേയം കൊണ്ടുവന്നിരിക്കുന്നത് .ഈ അവിശ്വാസ പ്രമേയം തെറ്റായ നീക്കമാണെന്നും പ്രധാനമന്ത്രി ആരോപിച്ചു