ന്യൂനപക്ഷ സർക്കാരിനായി ചർച്ചയ്ക്കു സന്നദ്ധരായി പാർട്ടികൾ: ഫൈൻഗായേൽ ഫിന്നാ ഫെയിൽ ചർച്ച അടുത്ത ആഴ്ച

അഡ്വ.സിബി സെബാസ്റ്റ്യൻ

ഡബ്ലിൻ: തിരഞ്ഞെടുപ്പു നടപടികൾ പൂർത്തിയായി ഒരുമാസം കഴിഞ്ഞിട്ടും ആർക്കും വ്യക്തമായ ഭൂരിപക്ഷമില്ലാത്ത രാജ്യത്ത് സർക്കാർ രൂപീകരണത്തിനുള്ള ശ്രമങ്ങൾ വീണ്ടും സജീവമായി തുടരന്നു. സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട് ഫൈൻഗായേലും, ഫിന്നാഫെയിലും തമ്മിലുള്ള ചർച്ചകൾ അടുത്ത ആഴ്ച തന്നെ നടക്കും.
രണ്ടു പാർട്ടികളുമായി സഖ്യത്തിനില്ലെന്ന രീതിയിൽ ഇടഞ്ഞു നിന്നിരുന്നത് അവസാനിപ്പിക്കാൻ മധ്യസ്ഥരുടെ നേതൃത്വത്തിൽ ഇരുപാർട്ടികളുടെയും നേതൃത്വവുമായി ചർച്ചകളും നടത്തിയിരുന്നു. ഇതേ തുടർന്നു ഇരുപാർട്ടികളും തമ്മിൽ ചർച്ച നടത്തുമെന്നു പ്രഖ്യാപിച്ചുകൊണ്ടു രണ്ടു കക്ഷികളുടെയും നേതാക്കൾ പ്രസ്താവനയുമിറക്കിയിരുന്നു. ഇതോടെ രാജ്യത്തിന്റെ ചരിത്രത്തിൽ ആദ്യമായി ഫൈൻഗായേലിന്റെയും ഫിന്നാഫെയിലിന്റെയും നേതൃത്വത്തിൽ ആദ്യമായി രാജ്യത്ത് കൂട്ടുകക്ഷി സർക്കാർ അധികാരത്തിൽ വരുമെന്നു ഏതാണ്ട് ഉറപ്പായി കഴിഞ്ഞു.
ഫിന്നാഫെയിൽ പാർട്ടിയിൽ നിന്നും ചാർളി മക് കൊനലോഗ്, ബാരി കോവൻ, ജിം ഒ കല്ലഗൻ, മൈക്കൽ മക്ഗ്രാത്ത് എന്നിവരാണ് ചർച്ചയിൽ പങ്കെടുക്കാനെത്തുന്നത്. ഫൈൻഗായേലിനെ പ്രതിനിധീകരിച്ച് ആരൊക്കെ പങ്കെടുക്കുമെന്ന കാര്യത്തിൽ ഇനിയും ധാരണയിൽ എത്തിച്ചേർന്നിട്ടില്ല. ഇന്നോ നാളെയോ ആവും ചർച്ച നടക്കുകയെന്നാണ ഇരു പാർട്ടികളുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്. ന്യൂനപക്ഷ സർക്കാർ രൂപീകരിക്കാൻ സ്വതന്ത്ര ടിഡിമാരിൽ നിന്നും സമ്മർദമുണ്ടായ സാഹചര്യത്തിലാണ് ഇപ്പോൾ ഇരുപാർട്ടികളും തമ്മിൽ ഐക്യത്തിൽ എത്താൻ ധാരണയുണ്ടായതെന്ന സൂചനയാണ് ലഭിക്കുന്നത്. രണ്ടു പാർട്ടികളുടെയും നേതൃത്വം ഇതിനുള്ള ധാരണയിൽ എത്തിച്ചേർന്നിട്ടുമുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top