ഡബ്ലിന്‍: പ്രധാനമന്ത്രി നരേന്ദ്രമോദി അയര്‍ലന്‍ഡില്‍ നടത്തിയ സെക്കുലര്‍ പരാമര്‍ശം താണ നിലവാരമാണ് പുലര്‍ത്തിയതെന്നു ഒഐസിസി അയര്‍ലന്‍ഡ്. ഒരു സംഘം ഐറിഷ് കുട്ടികള്‍ ശ്ലോകം ചൊല്ലിയപ്പോള്‍ അഭിനന്ദിക്കാന്‍ വേണ്ടി സെക്കുലറിസത്തില്‍ വിശ്വസിക്കുന്നവര്‍ക്കെതിരെ വിപരീത പരാമര്‍ശം നടത്തിയതിലൂടെ താന്‍ മതേതരത്വത്തില്‍ വിശ്വസിക്കുന്നില്ലെന്ന സന്ദേശമാണ് മോദി നല്‍കിയത്.
ഇന്ത്യക്കാര്‍ക്കു മുഴുവന്‍ മതേതരത്വത്തെ നിരാകരിക്കുകയുമാണ് മോദി ചെയ്തതെന്നു ഒഐസിസി അയര്‍ലന്‍ഡ് പത്രക്കുറിപ്പില്‍ പറഞ്ഞു. വിവാദമായ പ്രസ്താവന തിരുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി ഖേദം പ്രകടിപ്പിക്കണമെന്നും പ്രസിഡന്റ് ലിങ്ക്വിന്‍സ്റ്റാര്‍, ജനറല്‍ സെക്രട്ടറി സാന്‍ജോ മുളവാരിക്കല്‍, വൈസ് പ്രസിഡന്റ് ബിജു സെബാസ്റ്റ്യന്‍ ജോ.സെക്രട്ടറി റോണി കുരിശിക്കല്‍ പറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.