അഡ്വ.സിബി സെബാസ്റ്റ്യൻ
ഡബ്ലിൻ: ഗാർഡാ ക്രമിനൽ ഇൻവസ്റ്റിഗേഷൻ സംഘം പിടിച്ചെടുക്കുന്ന പണവും ലഹരിമരുന്നുകളും സംബന്ധിച്ചു അന്വേഷണം നടത്താൻ ഇന്റേർണൽ ഗാർഡാ കമ്മിറ്റി തീരുമാനിച്ചു. പിടിച്ചെടുക്കുന്ന പണവും ലഹരിമരുന്നുകളും സൂക്ഷിക്കുന്നതു സംബന്ധിച്ചുള്ള നിർദേശങ്ങളെപ്പറ്റി പഠിക്കുന്നതിനാണ് ഇപ്പോൾ കമ്മിറ്റി പരിശോധന നടത്തുന്നത്.
ഇത്തരത്തിൽ പിടികൂടിയ പണവും ലഹരിമരുന്നുകളും എന്തു ചെയ്യുന്നു എന്നതു സംബന്ധിച്ചു നിരന്തര നിരീക്ഷണം ആവശ്യമാണെന്നു ഗാർഡാ ഇന്റേർണൽ ഓഡിറ്റ് കമ്മിറ്റി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. മുൻ സീനിയർ സിവിൽ സർജന്റാണ് ഗാർഡാ ഇന്റേർണൽ ഓഡിറ്റ് കമ്മിറ്റിയുടെ തലവനായി പ്രവർത്തിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇത്തരത്തിൽ പിടിച്ചെടുക്കുന്ന വസ്തുക്കൾ സുരക്ഷിതമായി സൂക്ഷിക്കുന്നതിനൊപ്പം, ഇവ തെളിവുകളാണെന്ന ബോധ്യത്തിൽ സുരക്ഷിതമായി സൂക്ഷിക്കുകയും, വീഡിയോ അടക്കം പകർത്തി സൂക്ഷിക്കുകയും വേണമെന്നും ഈ രംഗത്തെ വിദഗ്ധനെന്ന നിലയിൽ ഗാർഡാ ഇന്റേണൽ ഓഡിറ്റ് കമ്മിറ്റി തലവൻ ഇതു സംബന്ധിച്ചു വ്യക്തമായ സൂചനകളാണ് നൽകുന്നത്.
എന്നാൽ, ഇത്തരത്തിലുള്ള ആശങ്കകൾ വർഷങ്ങളായി ഗാർഡായിൽ തുടരുന്നതാണെങ്കിലും ഇതു സംബന്ധിച്ചുള്ള ആശങ്ക ഇനിയും പരിഹരിക്കാൻ സാധിച്ചിട്ടില്ലേയില്ലെന്നതാണ് ഇതു സംബന്ധിച്ചുള്ള കൃത്യമായ സൂചനകൾ നൽകുന്നത്. ഇന്റേണൽ ഓഡിറ്റ് കമ്മിറ്റി സ്വകാര്യ മേഖലയിലെ വിദഗ്ധരും സീനിയർ ഗാർഡാ അംഗങ്ങളും ഇത്തരത്തിൽ പിടികൂടുന്ന ലഹരിയും, പണവും എന്തു ചെയ്യണമെന്നു പഠനം നടത്തിയ ശേഷം വ്യക്തമാക്കുമെന്നും സൂചന ലഭിച്ചു തുടങ്ങിയിട്ടുണ്ട്.