സ്വന്തം ലേഖകൻ
ഡബ്ലിൻ: ഒരു വർഷത്തിനിടെ വീണ്ടും മോട്ടോർ വാഹന ഇൻഷ്വറൻസ് നിരക്ക് വർധിപ്പിക്കുന്നതിനുള്ള സർക്കാർ നീക്കത്തിനെതിരെ പ്രതിഷേധവുമായി വാഹന ഉടമകളുടെ സംഘടനകൾ രംഗത്ത്. കഴിഞ്ഞ വർഷം ഇരട്ടിയായി പ്രീമിയം വർധിപ്പിച്ചതിനു പിന്നാലെയാണ് ഇപ്പോൾ വീണ്ടും നിരക്കു വർധന നടപ്പാക്കാൻ സർക്കാർ ഒരുങ്ങുന്നത്.
സാധാരണക്കാർക്ക് താങ്ങാവുന്നതിലുമപ്പുറമായ ഈ തുകക്കെതിരെ രാജ്യത്ത് വ്യാപകപ്രതിഷേധവുമായി ആളുകൾ രംഗത്തെത്തിയിട്ടുണ്ട്. കെറി കേന്ദ്രമായുള്ള ഒരു ട്രാവൽ ഏജന്റ് ആണ് അയർലണ്ട് അണ്ടർഗ്രൗണ്ട് എന്ന പേരിലുള്ള ഒരു സംഘമായി പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകുന്നത്.ഇൻഷുറൻസ് വർദ്ധനവിനെതിരായി ഡബ്ലിനിലെ കിൽഡർ സ്ട്രീറ്റിൽ ജൂലൈ 2 ന് ശനിയാഴ്ച നടക്കാനിരിക്കുന്ന പ്രതിഷേധ പ്രകടനത്തിൽ ആറായിരത്തിലധികം ഡ്രൈവർമാർ പങ്കെടുക്കുമെന്ന് ഇതിനകം തന്നെ അറിയിച്ചിട്ടുണ്ടെന്നു സംഘാടകർ വ്യക്തമാക്കി.ഒരു മാസം നീണ്ടു നില്ക്കുന്ന പ്രചരണം സമാപിക്കുമ്പോൾ പതിനായിരക്കണക്കിനു പേർ ജൂലൈ 2 ന്റെ സമരത്തിൽ അണിനിരന്നേക്കും. പ്രതിഷേധത്തെ പ്രകടനത്തെ കയൻ ഗ്രീഫിൻ എന്ന വ്യക്തിയാണ് ഏകോപിപ്പിക്കുന്നത്. അതിനായി അയർലണ്ട് അണ്ടർഗ്രൗണ്ട് എന്ന വെബ്‌സൈറ്റും ഫേസ്ബുക്ക് പേജും നിർമ്മിച്ചിട്ടുണ്ട്. ഇതുവഴിയുമാണ് പ്രതിഷേധ പ്രകടനമെന്ന ആശയം മറ്റ് ഡ്രൈവർമാരിൽ വേണ്ട എത്തിക്കുന്നത്.
സെൻട്രൽ സ്റ്റാറ്റ്സ്റ്റിക്ക്‌സ് ഓഫീസ് പുറത്ത് വിടുന്ന കണക്കുകൾ പ്രകാരം കഴിഞ്ഞ ഒരു വർഷം കൊണ്ട് പ്രീമിയം തുകയിൽ 34pc വരെയുള്ള വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്.