നാടൻ പലഹാരങ്ങളുടെ കലവറയൊരുക്കി ‘സ്‌പൈസ് ഗേൾസ്’ വീണ്ടും കാർണിവൽ ഗ്രൗണ്ടിൽ

സ്വന്തം ലേഖകൻ

ലൂക്കനിലെ ‘SPICE GIRLS’ എന്ന മലയാളി വനിതകളുടെ കൂട്ടായ്മയാണ്,കഴിഞ്ഞ വർഷത്തിലെ പോലെ തന്നെ ഇത്തവണയും അതി രുചികരമായ തനി നാടൻ പാചക കൂട്ടുകളുമായി, വീട്ടിൽ പാചകം ചെയ്യുന്ന പലഹാരങ്ങൾ ഉള്പടുത്തി ലൂക്കൻ വില്ലേജിൽ ‘ചായക്കട’യൊരുക്കുന്നത്
കേരളത്തിലെ ഗ്രാമഗ്രാമാന്തരങ്ങളിലുള്ള ചായക്കടകൾ മലയാളിയെ സംബന്ധിച്ചിടത്തോളം ഗൃഹാതിരത്വം ഉണർത്തുന്ന ഒരോർമ്മയാണ്.പരിപ്പുവട,ബോണ്ട,പഴംപൊരി,മുതൽ ദോശയും ചമ്മന്തിയും,പൊറോട്ടയും ഇറച്ചിയും വരെ ലഭിക്കുന്ന കൊതിയെറിയ ഒരു അനുഭവം കൂടിയാണ് കേരളത്തിലെ ചായക്കട കാഴ്ചകൾ.
ചായക്കടയുടെ കൂടുതൽ വിശേഷങ്ങൾ കണ്ടറിയാൻ,18ന് ശനിയാഴ്ച ഏവരെയും ലൂക്കൻ വില്ലെജിലേയ്ക്ക് ക്ഷണിക്കുന്നതായി ‘സ്‌പൈസ് ഗേൾസ്’അറിയിക്കുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top