അഡ്വ.സിബി സെബാസ്റ്റ്യൻ
ഡബ്ലിൻ: നാഷണൽ അസറ്റ് മാനേജ്‌മെന്റ് ഏജൻസിയുടെ നോർത്തേൺ അയർലൻഡിലെ ലോൺ വിൽപന നടത്തിയ സംഭവത്തിൽ പ്രധാനമന്ത്രി എൻഡാ കെനിയുടെ നിർദേശാനുസരണം അന്വേഷണ കമ്മിഷൻ നടപടികൾ തുടങ്ങി. നോർത്തേൺ അയർലൻഡിലെ വായ്പ വിൽപന നടത്തിയ സംഭവത്തിലാണ് ഇപ്പോൾ ഗാർഡാ സംഘം അന്വേഷണം ആരംഭിച്ചിരിക്കുന്നത്.
പ്രോജക്ട് ഈഗിൾ എന്ന പേരിൽ നോർത്തേൺ അയർലൻഡിൽ നാമ ആരംഭിച്ച പ്രോപ്പർട്ടി ലോൺ വിഭാഗത്തിൽ ക്രമക്കേട് നടന്നതായാണ് പ്രധാനമന്ത്രി എൻഡാ കെനിയോടു പരാതി ഉയർന്നിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് ഇതു സംബന്ധിച്ചു അന്വേഷണം നടത്താൻ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ കമ്മിഷനെ നിയോഗി്ച്ചിരിക്കുന്നത്.
അന്വേഷണത്തിനായി പ്രത്യേക മൊഡ്യൂളുകളും ഇപ്പോൾ അധികൃതർ ആരംഭിച്ചിട്ടുണ്ട്. 2017 അവസാനത്തോടെ അന്തിമ റിപ്പോർട്ട് തയ്യാറാക്കാൻ ഉദ്ദേശിച്ചിരിക്കുന്ന കമ്മിഷൻ മൂന്നു മാസത്തിനകം ഇടക്കാല റിപ്പോർട്ട് സമർപ്പിക്കുമെന്നു മന്ത്രി മാർട്ടിനാ ഫിറ്റ്‌സ്‌ജെറാൾഡ് ട്വിറ്ററിലെ കുറിപ്പിൽ വ്യക്തമാക്കി.