34 വര്‍ഷമായി ദമ്മാമില്‍ ലിമോസിന്‍ ഡ്രൈവര്‍ ആയി ജോലി ചെയ്തു വരികയായിരുന്ന ഇബ്രാഹിം മുഹമ്മദ് നസീമിനെ സ്‌പോണ്‍സര്‍ ഹുറൂബാക്കുകയും. ഇക്കാമ പുതുക്കാനായി സ്‌പോന്‍സര്‌റെ സമീപിച്ചപ്പോലാണ് ഇദ്ദേഹത്തിന് ഇത് അറിയാന്‍ കഴിഞ്ഞത്. ആറു മാസം കഴിഞ്ഞിരുന്നതിനാല്‍ ഹുറൂബു ഒഴിവാക്കാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു. ദമ്മാം ടൌണ്‍ നവോദയയുടെ സാമൂഹ്യ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് ലിമോസിന്‍ ഓട്ടത്തിനിടയില്‍ എന്നും താങ്ങും തണലുമായി ജോലിക്കിടയില്‍ നവോദയെയും പ്രവാസികളെയും സഹായിച്ചിരുന്ന ഇദ്ദേഹത്തിന് തന്നെ ഈ അവസ്ഥ സഹിക്കാന്‍ പറ്റുന്നതിലും അധികമായിരുന്നു. 36 വര്‍ഷം മരുഭൂമിയില്‍ വിയര്‍പ്പൊഴുക്കി പണിയെടുത്ത് ജോലിയുടെ ഒരു ആനുകൂല്യങ്ങളും ലഭിക്കാതെയാണ് ഇദ്ദേഹം നാട്ടിലേക്ക് പോകുന്നത്. മൂന്നു കുട്ടികളും ഭാര്യയുമടങ്ങുന്ന കുടുംബം ഇപ്പോള്‍ നെടുമ്പാശേരി എയര്‍ പോര്‍ട്ടിനടുത്താണ് താമസം. കുട്ടികള്‍ പഠിച്ചുകൊണ്ടിരിക്കുന്ന വേറെ വരുമാന മാര്‍ഗാമോ ജോലിയോ ഒന്നും ഇല്ലാതെ നിസ്സഹായാവസ്ഥയില്‍ നാട്ടിലേക്ക് പോകാന്‍ വളരെ ബുദ്ധിമുട്ടാണ് എന്ന് ഇദ്ദേഹം പറയുകയുണ്ടായി. അപ്രതീക്ഷിതമായി ഈ അവസ്ഥയില്‍ നാസ് വക്കത്തിന്റെ സഹായത്തോടെ ഔട്ട്പാസ്സ് തര്‍ഹീലില്‍ നിന്ന് തരപെടുത്തുകയും, നാട്ടിലേക്കുള്ള വിമാന ടിക്കറ്റും മറ്റ് സഹായങ്ങളും ദമാം ടൌണ്‍ നവോദയയുടെ നേതൃത്തത്തില്‍ ആയുബ് കൊടുങ്ങല്ലൂര്‍ കൈമാറി. നാളെ (ഇന്ന് 22.09.2015) ചൊവ്വാഴ്ച ജെറ്റ് എയര്‍ വിമാനത്തില്‍ പോകുന്ന ഇദ്ദേഹം ദമ്മാം നവോദയയോടും പ്രവര്‍ത്തകരോടും ചെയ്തു തന്ന സഹായങ്ങള്‍ക്ക് ഒരായിരം നന്ദി പറഞ്ഞു കൊണ്ട് നിറ കണ്ണുകളോടെ നാട്ടിലേക്ക് യാത്രയായി.