അഡ്വ.സിബി സെബാസ്റ്റ്യൻ
ഡബ്ലിൻ: എൻട കെന്നിയുടെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭ അധികാരമേറ്റു.70 ദിവസം നീണ്ടു നിന്ന ചർച്ചകൾക്കും,ധാരണകൾക്കും, വിട്ടുവീഴ്ചകൾക്കും,ഒത്തു തീർപ്പുകൾക്കും,ഒടുവിൽ ഇന്ന് ഉച്ചയോടെ ഡോൾ എന്ട കെന്നിയുടെ നേതൃത്വം അംഗീകരിച്ചു.ധാരണകൾ അനുസരിച്ച് ഫിന്നാഫെയിൽ വോട്ടെടുപ്പിൽ നിന്നും വിട്ടു നിന്നപ്പോൾ ബാക്കിയുള്ള അംഗങ്ങളുടെ ആകെ സംഖ്യയിൽ കേവല ഭൂരിപക്ഷമായ 58 വോട്ടുകൾക്ക് പകരം 59 വോട്ടുകൾ കെന്നിയ്ക്ക് ലഭിച്ചു.കെന്നിയെ എതിർത്ത് 49 പേരും വോട്ട് ചെയ്തു.മുൻ പങ്കാളിയായിരുന്ന ലേബർ പാർട്ടിയും കെന്നിയ്ക്ക് എതിരെ വോട്ടു ചെയ്തവരിൽ ഉൾപ്പെടുന്നു.
ഭൂരിപക്ഷം ലഭിച്ചതിനെ തുടർന്ന് രാഷ്ട്രപതി ഭവനിൽ എത്തിയ കെന്നി പ്രസിഡണ്ട് മൈക്കിൽ ഡി ഹിഗിന്‌സിന്റെ പക്കൽ നിന്നും പ്രധാനമന്ത്രി സ്ഥാനത്തിന്റെ മുദ്ര ഏറ്റു വാങ്ങി. തിരിച്ചെത്തി ചർച്ചകൾക്ക് ശേഷം തന്റെ മന്ത്രിസഭയിലെ ബാക്കി 15 പേരുടെ പേരുകൾ പ്രഖ്യാപിച്ചു.അറ്റോർണി ജനറലായി മേരി വീലനെയും തിരഞ്ഞെടുത്തു.പ്രതീക്ഷിച്ചതു പോലെ ഫ്രാൻസീസ് ഫിത്സ് ജറാൽഡ് ഉപപ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു.സൈമൺ ഹാരിസാണ് പുതിയ ആരോഗ്യമന്ത്രി.
ഇന്ത്യൻ വംശജനായ ലിയോ വരേദ്കർക്ക് സോഷ്യൽ പ്രൊട്ടക്ഷൻ വകുപ്പാണ് കെന്നി നല്കിയിരിക്കുന്നത്.തന്റെ മന്ത്രിസഭയുടെ ആദ്യ 100 ദിവസത്തെ പദ്ധതികൾ ഉടൻ പ്രഖ്യാപിക്കും എന്ന് പ്രധാനമന്ത്രി അറിയിച്ചിട്ടുണ്ട്.താഴെപറയുന്നവരാണ് പുതിയ മന്ത്രിമാർ.
പുതിയ മന്ത്രിമാർ
ഫ്രാൻസീസ് ഫിത്സ് ജറാൽഡ്
സൈമൺ ഹാരിസ്(ആരോഗ്യം)
മൈക്കിൽ ക്രീഡ് (കൃഷി)
മേരി മൈക്കിൽ ഓകോണർ(ജോബ്‌സ് എന്റർപ്രൈസസ് )
ലിയോ വരേദ്കർ (സോഷ്യൽ പ്രൊട്ടക്ഷൻ)
സൈമൺ കൊവേനെ (ഭവനകാര്യം)
മൈക്കിൽ നൂനൻ(ധനകാര്യം)
ചാർളി ഫ്‌ലാനഗാൻ(വിദേശകാര്യം)
റിച്ചാർഡ് ബർട്ടൻ(വിദ്യാഭ്യാസം)
ഹെഡർ ഹംഫ്രീസ് (ഗ്രാമ വികസനം)
പോൾ കെയോ (പ്രധാനമന്ത്രി കാര്യാലയം )
ഷെയിൻ റോസ് (ഗതാഗതം)
ഡെനിസ് നോട്ടൻ (കമ്മ്യൂനിക്കേഷൻ)
കാതറിൻ സൊപ്പോണേ (ശിശുക്ഷേമവകുപ്പ്)
പാസ്‌കൽ ഡോണഗ് (പബ്ലിക് എക്‌സ്പൻഡിച്ചർ വകുപ്പ്)