സ്വന്തം ലേഖകൻ
ഡബ്ലിൻ:അയർലണ്ടിലേയ്ക്കുള്ള നഴ്‌സിങ് രജിസ്‌ട്രേഷൻ അപേക്ഷിക്കുന്നവർക്കുള്ള പുതിയ മാർഗനിർദേശങ്ങൾ നിലവിൽ വന്നു.അയർലണ്ടിൽ മാർച്ച് 1 മുതൽ നഴ്‌സിങ് ജോലികൾക്ക് അപേക്ഷിക്കുന്നവർ അപേക്ഷയ്‌ക്കൊപ്പം പൂർണ്ണമായും ആവശ്യമായ എല്ലാ രേഖകളും അപേക്ഷാ തിയതി മുതൽ ആറ് മാസത്തിനുള്ളിൽ സമർപ്പിച്ചിരിക്കണം.
നഴ്‌സിങ് ആൻഡ് മിഡ്‌വൈഫറി ബോർഡ് ഓഫ് അയർലണ്ടിന് (എൻ.എം.ബി.ഐ)ആറ് മാസത്തിനുള്ളിൽ അനുബന്ധരേഖകൾ സമർപ്പിച്ചില്ലെങ്കിൽ അപേക്ഷ സ്വമേധയാ അസാധുവാകും. ആറു മാസം കഴിഞ്ഞാൽ അപേക്ഷ ക്ലോസ് ചെയ്യുകയും, നൽകിയിട്ടുള്ള രേഖകളുടെ വാലിഡിറ്റി തീരുകയും ചെയ്യും. ആറു മാസത്തിനു ശേഷവും എൻ.എം.ബി.ഐ നിങ്ങളുടെ അപേക്ഷകൾ പരിഗണിക്കണമെന്നുണ്ടെങ്കിൽ വീണ്ടും അപേക്ഷ നൽകുകയും ആവശ്യമായ ഫീസ് അടയ്ക്കുകയും ചെയ്യണമെന്ന് എൻ.എം.ബി.ഐ അറിയിച്ചു.കൂടുതൽ വിവരങ്ങൾക്ക് എൻ.എം.ബി.ഐയുടെ വെബ്‌സൈറ്റ് സന്ദർശിക്കുക.