രോഗികളോടു മോശം പെരുമാറ്റം, പ്രകടനത്തിലും ഏറെ പിന്നിൽ; നഴ്‌സിനെതിരെ നടപടിയുണ്ടായേക്കും

സ്വന്തം ലേഖകൻ

ഡബ്ലിൻ: ഡബ്ലിൻ സാൻട്രിയിലെ ടിഎൽസി സെന്ററിൽ ജോലി ചെയ്യുന്ന നഴ്‌സിനെതിരെ ശക്തമായ നടപടികൾക്കു നഴ്‌സിങ് ആൻഡ് മിഡ് വൈഫറി ബോർഡിന്റെ അന്വേഷണ കമ്മിഷൻ ശുപാർശ. രോഗികളോടു മോശമായി പെരുമാറുന്നതായും ജോലിയിൽ ജാഗ്രതക്കുറവ് കാട്ടുന്നതായും പരാതി ഉയർന്നതിനെ തുടർന്നാണ് അധികൃതർ ഇപ്പോൾ അന്വേഷണം നടത്തി നഴ്‌സിനെതിരെ നടപടിയ്ക്കു ശുപാർശ ചെയ്യുന്നത്.
നോർത്ത് വുഡ് ടിഎൽസി സെന്ററിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാരിയായ നഴ്‌സ് പ്രവീല കുമാരി ഗോപാലനെതിരെയാണ് ഇപ്പോൾ നടപടി ശുപാർശ ചെയ്യുന്നത്. നിലവിൽ ആറു ആരോപണങ്ങളാണ് ഇവർക്കെതിരെ ഉയർന്നിരിക്കുന്നതെന്നാണ് ഇപ്പോൾ നഴ്‌സിങ് ആൻഡ് മിഡ് വൈഫറി ബോർഡ് ശുപാർശ ചെയ്തിരിക്കുന്നത്. ഈ സാഹചര്യത്തിൽ ഇവർക്കെതിരെ ശക്തമായ നടപടികളാണ് പ്രതീക്ഷിക്കുന്നത്.
രോഗികൾക്കു മരുന്നു നൽകുന്നതിലും, മരുന്നിന്റെ കാലാവധി പരിശോധിക്കുന്നതിലും, മരുന്നുകൾ നശിപ്പിക്കുന്നതിൽ വീഴ്ചവരുത്തുന്നതായും, മരുന്നുകളുടെ രേഖകൾ കൃത്യമായി സൂക്ഷിക്കുന്നതിലും, മരുന്നുകൾ സ്റ്റോർ റൂമിൽ സൂക്ഷിക്കുന്നതിലും വീഴ്ച വരുത്തിയിരിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഇവർ മരുന്നു വാങ്ങുന്നതിൽ ഗുരുതരമായ വീഴ്ച വരുത്തിയതായും മരുന്നു എടുക്കും മുൻപ് കൈകൾ കഴുകുന്നില്ലെന്നും കണ്ടെത്തിയിട്ടുണ്ട്

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top