ലിവര്‍പൂള്‍ ഹാര്‍ട്ട് & ചെസ്റ്റ് ആശുപത്രിയിലെ സ്റ്റാഫ് നഴ്സും പാലാ സ്വദേശിയുമായ മാര്‍ട്ടിന്‍ വി ജോര്‍ജിന്റെ ഭാര്യ അനു മാര്‍ട്ടിന്‍ (37) ഞായറാഴ്ച മുമ്പ് മാഞ്ചസ്റ്റര്‍ റോയല്‍ ആശുപത്രില്‍ അന്തരിച്ചു. അനു യുകെയില്‍ എത്തിയിട്ട് വെറും മൂന്ന് ആഴ്ചകള്‍ മാത്രമാണ് പൂര്‍ത്തിയായത്. യുകെ ലിവർപൂൾ മലയാളി അനു മാർട്ടിൻ(37) അന്തരിച്ചു. കഴിഞ്ഞ രണ്ടു വർഷമായി ബ്ലഡ് ക്യാൻസർ ബാധിതയായതിനെ തുടർന്നുള്ള ചികിത്സയിലായിരുന്നു….
അനു കഴിഞ്ഞ രണ്ട് വര്‍ഷക്കാലമായി ബ്ലഡ് ക്യാന്‍സര്‍ രോഗബാധിതയായി ചികിത്സയിലായിരുന്നുവെങ്കിലും ബോണ്‍ മാരോ ട്രാന്‍സ്പ്ലാന്റഷനിലൂടെ രോഗത്തെ നിയന്ത്രിച്ചതിന് ശേഷമാണ് യുകെയില്‍ വലിയ പ്രതീക്ഷകളോടെ ഭര്‍ത്താവിനൊപ്പം ചേര്‍ന്നത് . എന്നാല്‍ ലിവര്‍പൂളിലെത്തിയ ആദ്യ ദിവസംതന്നെ അനുവിനെ വളരെ ക്ഷീണിതയായി കാണപ്പെടുകയും ഉടനടി ലിവര്‍പൂള്‍ റോയല്‍ ആശുപത്രിയിലും പിന്നീട് റോയല്‍ ക്ലേറ്റെര്‍ബ്രിഡ്ജ് ഹോസ്പിറ്റലിലേക്കും മാറ്റുകയായിരുന്നു.
എന്നാല്‍ ഈ കഴിഞ്ഞ ആഴ്ചയില്‍ അനുവിന്റെ ആരോഗ്യനില കൂടുതല്‍ വഷളായതിനെ തുടര്‍ന്ന്, മാഞ്ചസ്റ്റര്‍ റോയല്‍ ഇന്‍ഫര്‍മറി ആശുപത്രിയിലെ ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റിലേക്ക് മാറ്റുകയായിരുന്നു. എന്നാല്‍ ചികിത്സകള്‍ തുടരുന്നതിനിടെ ആരോഗ്യനില വീണ്ടും വഷളായി വൈകിട്ട് ആറ് മണിയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു.
രണ്ട് പെണ്‍മക്കള്‍ ആണ് ദമ്പതികള്‍ക്കുള്ളത് – ആഞ്ജലീന (7) ഇസബെല്ല (3). മക്കള്‍ ഇരുവരും നാട്ടില്‍ ആണ് ഉള്ളത്. അനു, മാനന്തവാടി കാട്ടിക്കുന്ന് വടക്കേടത്ത് വി .പി ജോര്‍ജ് & ഗ്രേസി ദമ്പതികളുടെ ഇരട്ടമക്കളില്‍ ഒരാളാണ്.ഭര്‍ത്താവായ മാര്‍ട്ടിന്‍ ലിവര്‍പൂളില്‍ എത്തിയിട്ട് നാല് മാസം മാത്രമാണ് ആയിട്ടുള്ളത്. അനു യുകെയില്‍ എത്തിയിട്ട് വെറും മൂന്ന് ആഴ്ചകള്‍ പൂര്‍ത്തിയാകുമ്പോള്‍ ആണ് വിയോഗം. നഴ്‌സ് ആയ മാര്‍ട്ടിന്‍ ഇറാക്കിലാണ് നേരത്തെ ജോലി ചെയ്തിരുന്നത്.