ദമ്മാം: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിനെതിരെയും സ്ത്രീ സമൂഹത്തിനെതിരെയും ചെറിയാന് ഫിലിപ്പ് നടത്തിയ പരാമര്‍ശം അപലനീയമാണ്. അവിവാഹിതനായി തുടരുന്ന ചെറിയാന് ഫിലിപ്പിന്റെ മാനസിക വിഭ്രാന്തിയില്‍ നിന്നും ഉടലെടുത്ത ജല്പ്പന്നമാണ് സംസ്ക്കാരശൂന്യമായി സ്ത്രീകള്‍ക്കെതിരെ നടത്തിയ പരാമര്‍ശം. ഇതിനെതിരെ കക്ഷി രാഷ്ട്രീയ ഭേദമന്യേ കേരളത്തിലെ സ്ത്രീസമൂഹം ശക്തമായി പ്രതികരിക്കണമെന്നും അടിയന്തിരമായി ചെറിയാന് ഫിലിപ്പിനെ മാനസികരോഗ ചികിത്സയ്ക്ക് വിധേയമാക്കണമെന്നും ഒ ഐ സി സി വനിതാവേദി ദമ്മാം റീജ്യണല്‍ കമ്മിറ്റി ആവശ്യപ്പെട്ടു.