ദമ്മാമില്‍ ‘ജവഹര്‍ ബാലജനവേദി’ ശിശുദിനം ആഘോഷിച്ചു

ദമ്മാം: ഓവര്‍സീസ്‌ ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് (ഒ ഐ സി സി) ദമ്മാം റീജ്യണല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജവഹര്‍ ബാലജനവേദി ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ്‌ ജവഹര്‍ലാല്‍ നെഹ്റുവിന്റെ ജന്മദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ജീ ജോയിയുടെ അദ്ധ്യക്ഷതയില്‍ നടന്ന ആഘോഷപരിപാടികള്‍ റീജ്യണല്‍ കമ്മിറ്റി പ്രസിഡണ്ട്‌ ബിജു കല്ലുമല ഉദ്ഘാടനം ചെയ്തു. കുട്ടികളെ ഏറെ സ്നേഹിക്കുകയും ലാളിക്കുകയും അവരുടെ ഉന്നമനത്തിനായ് ധാരാളം കര്‍മ്മ പദ്ധതികള്‍ ആവിഷ്ക്കരിക്കുകയും ചെയ്ത മഹാനായിരുന്നു കുട്ടികളുടെ ചാച്ചാജിയായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റുവെന്ന് ഉത്ഘാടന പ്രസംഗത്തില്‍ ബിജു കല്ലുമല പറഞ്ഞു.

പുതുതലമുറയില്‍ ഉടലെടുത്തിട്ടുള്ള അരാഷ്ട്രീയ വാദം നാടിനാപത്തായതിനാല്‍ കുട്ടികളെ രാഷ്ട്രീയ ബോധമുള്ള തലമുറയായി വാര്‍ത്തെടുക്കുവാന്‍ മാതാപിതാക്കള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ശിശുദിന സന്ദേശത്തില്‍ ഗ്ലോബല്‍ കമ്മിറ്റിയംഗം അഹമ്മദ് പുളിക്കല്‍ ഓര്‍മ്മിപ്പിച്ചു.
മാത്യു ജോസഫ്, ഇ.കെ.സലിം, ഡോ:സിന്ധു ബിനു എന്നിവര്‍ ശിശുദിന സന്ദേശം നല്‍കി. ബദര്‍ അല്‍ റാബി എം ഡി നിഹാല്‍ അഹമ്മദ് മുഖ്യാഥിതിയായി പങ്കെടുത്തു. ഒ ഐ സി സി നേതാക്കളായ ബൈജു കുട്ടനാട്, ചന്ദ്രമോഹന്‍, ശിഹാബ് കായംകുളം, ഷംസ് കൊല്ലം, സക്കീര്‍ ഹുസൈന്‍, മുഹമ്മദലി പാഴൂര്‍, സലീം ചാത്തന്നൂര്‍, അബ്ബാസ്‌ തറയില്‍, ഹമീദ് ചാലില്‍, ആന്‍സണ്‍ മാത്യു, ഇ.എം.ഷാജി, ബിനു പുരുഷോത്തമന്‍, സന്തോഷ് തിരുവനന്തപുരം, തോമസ്‌ തൈപ്പറമ്പില്‍, സക്കീര്‍ ഹുസൈന്‍ , സഫിയ അബ്ബാസ്, ഡിജോ പഴയമഠം, ഫ്രിബിത സന്തോഷ്‌ എന്നിവര്‍ ആശംസാ പ്രസംഗം നടത്തി. ജവഹര്‍ ബാലജന വേദിയംഗങ്ങളായ ആല്‍ഫിന്‍ കെ മാത്യു, ആദിത്യന്‍ ബിനു നായര്‍, നോയല്‍ തോമസ്‌, അര്‍വിന്‍ കെ മാത്യു, കല്യാണി ബിനു എന്നിവര്‍ പണ്ഡിറ്റ്‌ ജവഹര്‍ലാല്‍ നെഹ്റുവിനെക്കുറിച്ചും ശിശുദിനത്തെക്കുറിച്ചും സംസാരിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തുടര്‍ന്ന്‌ ജവഹര്‍ ബാലജനവേദിയുടെ കുട്ടികളായ മെറില്‍ തോമസ്‌, അഖില്‍ മുസ്തഫ, കല്യാണി ബിനു, ജിയോ അബ്രഹാം, അശ്വതി സന്തോഷ്‌, ആദില്‍ ഷാജി, ഷമ്രീന്‍ ഗഫൂര്‍, ശ്രാവ്യ ഹരീഷ് കുമാര്‍, ദിശ ബാലകൃഷ്ണ, സ്നിഗ്ദ്ധ സതീഷ്‌, അശ്വതി ശശി, ആശ്വാന മോഹന്‍ എന്നിവര്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു. സബീന അബ്ബാസ് സ്വാഗതവും ആല്‍ഫിന്‍ കെ മാത്യു നന്ദിയും പറഞ്ഞു. മിനി ജോയ്, ഹമീദ് കണിച്ചാട്ടില്‍, അസ്‌ലം ഫെറോക്ക് എന്നിവര്‍ ആഘോഷപരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

Top