അഡ്വ.സിബി സെബാസ്റ്റ്യൻ
ഡബ്ലിൻ: റിയോ ഡി ജെനീറോയിൽ നടക്കുന്ന ഒളിംപിക്‌സ് ടിക്കറ്റ് തട്ടിപ്പുമായി ബന്ധപ്പെട്ട് നാലു പേർക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. റിയോഡി ജെനിറോയിലെ പൊലീസാണ് സംഭവത്തിൽ അന്വേഷണം ആരംഭിക്കുകയും, നാലു പേർക്കെതിരെ അന്വേഷണം ആരംഭിക്കുകയും ചെയ്തിരിക്കുന്നത്. സ്‌പോട്‌സ് കമ്പനിയായ ടിഎച്ച്ജി സ്‌പോട്‌സിലെ നാലു എക്‌സിക്യുട്ടീവുകൾക്കെതിരെയാണ് ഇപ്പോൾ അന്വേഷണം ആരംഭിച്ചിരിക്കുന്നത്.
റിയോ സിവിൽ പൊലീസിലെ ഫ്രോഡ് യൂണിറ്റി വിഭാഗമാണ് ഇതു സംബന്ധിച്ചു അറസ്റ്റ് അടക്കമുള്ള നടപടികൾ ആരംഭിച്ചിരിക്കുന്നത്. ഡേവിഡ് പാട്രിക് ഗിൽമോർ, മാർക്കസ് പോൾ ബ്രൂസ് ഇവൻസ് (യുകെ), മാർട്ടിൻ സ്റ്റഡ് (ഇംഗ്ലണ്ട്), മാർട്ടിൻ വാൻ ഓസ് (ഡച്ച്) എന്നിവർക്കെതിരെയാണ് ഇപ്പോൾ സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നതും, അറസ്റ്റ് വാറണ്ടിലേയ്ക്കു കടന്നിരിക്കുന്നതെന്നും റിപ്പോർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
ടിഎച്ച്ജിയുടെ ഡബ്ലിൻ കേന്ദ്രീകരിച്ചുള്ള ഫിനാൻസ് ഡയറക്ടർ ഐറിഷ് സ്വദേശിയായ കെവിൻ ജെയിംസ് മാല്ലോൺ ഇതിനിടെ തന്നെ സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണത്തെ നേരിട്ടു കൊണ്ടിരിക്കുകയാണ്. സംഭവത്തിൽ ഉൾപ്പെട്ടിരിക്കുന്നവർ ആരും തന്നെ നിയമവിധേയമായല്ല ബ്രസീലിൽ കടന്നു കയറിയിരിക്കുന്നതെന്നു അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. നിരവധി തവണ ഇവരെല്ലാവരും ബ്രസീലിൽ ഒളിംപിക് സന്ദർശനത്തിനായി എത്തിയിട്ടുണ്ടെന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.