ആത്മഹത്യാ കൺസോളിന്റെ ഒരു വർഷത്തെ ഫോൺ ബിൽ കുടിശിക എന്നു റിപ്പോർട്ട്

അഡ്വ.സിബി സെബാസ്റ്റിയൻ

ഡബ്ലിൻ: അഴിമതി ആരോപണങ്ങളെ തുടർന്നു വിവാദത്തിലായ ആത്മഹത്യാ കൺസോളിന്റെ ഫോൺ ബിൽ കഴിഞ്ഞ ഒരു വർഷമായി കുടിശികയെന്നു റിപ്പോർട്ട്. ഒരു വർഷത്തെ ഫോൺ ബിൽ 23,000 യൂറോയാണെന്നാണ് ഇപ്പോൾ നടത്തിയ പരിശോധനയിൽ കണ്ടെത്തിയിരിക്കുന്നത്. ഇടക്കാല സിഇഒ ഡേവിഡ് ഹാൾ നടത്തിയ അന്വേഷണത്തിലാണ് കഴിഞ്ഞ ഒരു വർഷമായി ഫോൺ ബിൽ അടയ്ക്കുന്നില്ലെന്ന് കണ്ടെത്തിയത്.
മുൻ ചീഫ് എക്‌സിക്യുട്ടീവ് ഓഫിസർ ഫോൺ കമ്പനി ഐയറിനു നൽകാനുള്ളത് വൻ തുകയുടെ കുടിശികയാണെന്നാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. കൺസോളിൽ നടത്തിയ സാമ്പത്തിക ക്രമക്കേടുകൾ സംബന്ധിച്ചുള്ള കണ്ടെത്തലുകളാണ് ഇപ്പോൾ വിവാദ വിഷയമായി മാറിയിരിക്കുന്നതെന്നും അധികൃതർ നടത്തിയ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്.
ഇത്തരത്തിൽ ആവശ്യത്തിനു ഫണ്ടുണ്ടെങ്കിലും നിലവിലുള്ള കമ്പനികൾക്കൊന്നും തുകയും ബില്ലുകളും നൽകാൻ അധികൃതർ തയ്യാറായിട്ടില്ലെന്നാണ് കണ്ടെത്തിയിരിക്കുന്നത്. മറ്റൊരു ഫോൺ കണക്ഷനിലേയ്ക്കും സേവനത്തിലേയ്ക്കും കണക്ഷൻ മാറ്റുകയാണെന്നാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top