ഓട്ടിസം രോഗികളുടെ സഹായത്തിനായി പിരിച്ച തുക കൺസോളിൽ അടച്ചില്ല; തുക അടയ്ക്കാഞ്ഞത് വിവാദങ്ങളെ തുടർന്ന്

സ്വന്തം ലേഖകൻ

ഡബ്ലിൻ: ചാരിറ്റി കൺസോളിന്റെ വിവിധ ആവശ്യങ്ങൾക്കും, ഓട്ടിസം രോഗികളുടെ സഹായത്തിനുമായി പിരിച്ചെടുത്ത നൂറു കണക്കിനു യൂറോ അടച്ചില്ലെന്ന് ആരോപണം. ചാരിറ്റി കൺസോളിന്റെ അഴിമതിയുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയപ്പോഴാണ് തുക അടയ്ക്കാതിരുന്നതു സംബന്ധിച്ചു കണ്ടെത്തിയത്. തുക അടയ്ക്കാതിരുന്നതു സംബന്ധിച്ചുയർന്ന ആരോപണങ്ങൾക്കു പക്ഷേ, ഓട്ടിസം സെന്റർ അധികൃതർക്കു കൃത്യമായ വിശദീകരണം നൽകാനും ഇതുവരെ സാധിച്ചിട്ടുമില്ല.
ആനുവൽ നാഷണൽ പൈജാമ ദിനാഘോഷത്തിന്റെ ഭാഗമായാണ് രാജ്യത്ത് ഏറെ ആരോപണങ്ങൾ സൃഷ്ടിച്ച ചാരിറ്റി കൺസോളിന്റെ ഭാഗമായി 300,000 യൂറോ പിരിച്ചെടുത്തത്. ഐറിഷ് ഓട്ടിസം ആക്ഷന്റെ പേരിൽ നടത്തിയ പരിപാടിയുടെ ഭാഗമായാണ് ഇത്തരത്തിൽ തുക പിരിച്ചെടുക്കാൻ അധികൃതർ തീരുമാനിച്ചിരുന്നതും. എന്നാൽ, ഈ തുക ഇതുവരെയും ചാരിറ്റി കൺസോളിലേയ്ക്കു അടയ്ക്കാൻ സാധിച്ചിട്ടില്ല. ഇതേ സാഹചര്യത്തിലാണ് നിലവിൽ ഈ ഓട്ടിസം സെന്ററിനെതിരെയും അന്വേഷണം നടത്താൻ ഒരുങ്ങുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top