സ്വന്തം ലേഖകൻ
ഡബ്ലിൻ: രാജ്യത്ത് പ്രവർത്തിക്കുന്ന പാലസ്തീൻ സോളിഡാരിറ്റി ക്യാംപെയിനിന്റെ ബാങ്ക്് അക്കൗണ്ടുകൾ രാജ്യത്ത് മരവിപ്പിച്ചു. ബാങ്ക് ഓഫ് അയർൻഡ് കഴിഞ്ഞ ദിവസമാണ് പാലസ്തീൻ സോളിഡാരിറ്റി ക്യാംപെയിനി്‌ന്റെ രാജ്യത്തെ ബാങ്ക് അക്കൗണ്ടുകൾ പൂർണമായും മരവിപ്പിക്കുന്നതിനുള്ള തീരുമാനത്തിൽ എത്തിച്ചേർന്നത്. അയർലൻഡിലും നോർത്തേൺ അയർലൻഡിലും ഈ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുന്ന തീരുമാനം യാഥാർത്ഥ്വമാകുമെന്നു ബാങ്ക് അധികൃതർ അറിയിച്ചു.
ഇതു സംബന്ധിച്ചു കഴിഞ്ഞ ദിവസം ബാങ്ക് ഓഫ് അയർൻഡ് പുറത്തിറക്കിയ റിപ്പോർട്ടിലാണ് കൃത്യവും വ്യക്തവുമായ സൂചനകളുള്ളത്. രാജ്യത്ത് മാത്രമല്ല ആസ്‌ട്രേലിയ, ജർമ്മനി, ഫ്രാൻസ്, യുകെ എന്നിവിടങ്ങളിലും പാലസ്ഥീൻ ക്യാംപെയിൻ ഗ്രൂപ്പിന്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചിട്ടുണ്ടെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തു വന്നത്. 2001 ലാണ് പാലസ്തീൻ സോളിഡാരിറ്റി ഗ്രൂപ്പിന്റെ ബാങ്ക് അക്കൗണ്ടുകൾ രാജ്യത്ത് പുറത്തു വന്നിരിക്കുന്നത്. ആയിരക്കണക്കിനു ആളുകളാണ് പ്രതി വർഷം സോളിഡാരിറ്റി ഗ്രൂപ്പുകളുമായി സഹകരിച്ചു പ്രവർത്തിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.
ഈ ബാങ്ക്് അക്കൗണ്ടുകളുടെ ഇടപാടുകൾ സംബന്ധിച്ചുള്ള വിശദാംശങ്ങൾ ബാങ്കുകൾക്കു നൽകണമെന്നു നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഇത് നൽകാതിരുന്നതാണ് പ്രശ്‌നങ്ങൾക്കു കാരണമെന്നാണ് റിപ്പോർട്ടുകൾ.