അഡ്വ.സിബി സെബാസ്റ്റിയന്‍
ഡബ്ലിൻ: രാജ്യത്തെ ബോർഡ് ഓഫ് ചാരിറ്റി വകുപ്പിന്റെ ചീഫ് എക്‌സിക്യുട്ടീവ് ഓഫിസർ ഓഫ് കൺസോൾ പോൾ കെല്ലി രാജി വച്ചു. ചാരിറ്റി സെറ്റ് അപ്പ് സംബന്ധിച്ചു എക്‌സ്റ്റേണൽ റിവ്യു സംബന്ധിച്ചുള്ള ആരോപണങ്ങളെ തുടർന്നാണ് ഇദ്ദേഹം ഇപ്പോൾ രാജിവച്ചിരിക്കുന്നത്.
ഇദ്ദേഹത്തിന്റെ ഭാഗ്യ പാട്രിക്കാ കെല്ലിയും, ഇദ്ദേഹത്തിന്റെ സഹോദരി മക് കീനയും ചാരിറ്റിയുടെ ഡയറക്ടർ സ്ഥാനത്തു നിന്നും രാജി വച്ചിട്ടുണ്ട്. ചാരിറ്റിയുടെ ബോർഡ് സംബന്ധിച്ചു പുറത്തു നിന്നുള്ള ആരോപണങ്ങൾ ഉയർന്നതിന്റെ പശ്ചാത്തലത്തിൽ എക്‌സ്റ്റേർണൽ കമ്മിറ്റിയെ നിയോഗിച്ചതാണ് രാഷ്ട്രീയമായ ആരോപണങ്ങൾക്ക ഇടയാക്കിയത്. മാധ്യമങ്ങളിൽ ഇതു സംബന്ധിച്ചു ആരോപണങ്ങൾ വന്നതിനെ തുടർന്നാണ് ഇപ്പോൾ ഇദ്ദേഹം രാജി വച്ചിരിക്കുന്നത്.
കൺസോൾ പരിസരത്ത് ജീവനക്കാർക്കും, ഫയലും രേഖകളും കൃത്യമായി പരിശോധിക്കുന്നതിനും മറ്റും ആർക്കും സാധിക്കുന്ന സാഹചര്യമാണ് ഇവിടെയെന്നാണ് കൺസോൾ ഇപ്പോൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തിലാണ് ഇപ്പോൾ പുതിയ ആരോപണങ്ങൾ ഉയർന്നതും സിഇഒ അടക്കം രാജിവയ്ക്കുന്ന സാഹചര്യമുണ്ടായതെന്നുമാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.