ഡബ്ലിന്‍: പുതിയ നികുതികള്‍, ഇന്ധന വില വര്‍ധന, ആരോഗ്യരംഗത്തെ നിരക്ക് വര്‍ധന…സ്‌റ്റേറ്റ് പെന്‍ഷന്‍കാരുടെ ആവലാതികള്‍ വര്‍ധിക്കുകയാണ്. കുതിച്ചുയരുന്ന ജീവിതച്ചെലവുകള്‍ക്കിടയില്‍ നട്ടം തിരിയുകയാണ് അയര്‍ലന്‍ഡിലെ പെന്‍ഷന്‍കാര്‍. ഈ സാഹചര്യത്തില്‍ പെന്‍ഷന്‍ വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് ഏജ് ആക്ഷന്‍ സംഘടന രംഗത്തെത്തി. വരുന്ന ബജറ്റില്‍ ആഴ്ചയില്‍ 5 യൂറോയെങ്കിലും വര്‍ധിപ്പിക്കണമെന്നാണ് സംഘടനയുടെ ആവശ്യം.
വയോജനങ്ങള്‍ക്കായുള്ള ഹോം ഹെല്‍പ് സേവനങ്ങള്‍ക്കും ഹോം കെയര്‍ പാക്കേജിനുമായി 33 മില്യണ്‍ യൂറോയുടെ നിക്ഷേപം നടത്തണമെന്നും ഏജ് ആക്ഷന്‍ ആവശ്യപ്പെടുന്നു. ഹോം കെയര്‍ പാക്കേജുകള്‍ വളരെ പ്രാധാന്യമര്‍ഹിക്കുന്നതാണെന്ന് സംഘടനയുടെ പ്രതിനിധി ജസ്റ്റിന്‍ മോറന്‍ വ്യക്തമാക്കി. 80, 90 വയസുള്ളവരെ ഉദ്ദേശിച്ചാണ് പ്രധാനമായും ഹോം കെയര്‍ പാക്കേജുകള്‍ നടപ്പാക്കേണ്ടത്.
സ്വന്തമായി കാര്യങ്ങള്‍ ചെയ്യാന്‍ കഴിയാത്ത വയോജനങ്ങളെ ഹോം കെയര്‍ വര്‍ക്കര്‍ സന്ദര്‍ശിക്കുകയും പരിശോധന നടത്തുകയും ഭക്ഷണം തയാറാക്കി നല്‍കുകയും വേണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.