അഡ്വ.സിബി സെബാസ്റ്റ്യൻ
ഡബ്ലിൻ: രാ്ഷ്ട്രീയ തർക്കങ്ങൾക്കിടയിലും രാജ്യത്ത് ഫൈൻ ഗായേലും ഫിന്നാ ഫെയിലും ഒത്തു ചേർന്നു സർക്കാരുണ്ടാക്കുമെന്ന സാധ്യതകൾ തള്ളിക്കളയാതെ ഇരുപാർട്ടികളുടെയും നേതാക്കൾ.
ഫിയനാഫാളും ഫിനഗേലും രാഷ്ട്രീയ വൈരത്തിലാണെന്ന വാദത്തെ എതിർത്ത് ഫിയന്ന ഫാൾ നേതാവ് മൈക്കൽ മാർട്ടിൻ രംഗത്ത് എത്തിയതോടെയാണ് സർക്കാർ രൂപീകരണ സഖ്യ സാധ്യതകൾ സജീവമായത്. ലിയാം ലിഞ്ചിന്റെ 93ാം ചരമവാർഷികവുമായി ബന്ധപ്പെട്ട പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.രാഷ്ട്രീയ വൈരം എന്നത് നല്ല പദപ്രയോഗമല്ലെന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങളുടെ താൽപര്യപ്രകാരം ഫിന്‌ഗേലുമായി കൂട്ടുചേരണം എന്ന അഭിപ്രായത്തെയും മാർട്ടിൻ വിമർശിച്ചു. ഇന്നത്തെക്കാലത്ത് പലരും വാക്കു പാലിക്കാൻ ശ്രമിക്കുന്നില്ല എന്നായിരുന്നു അദ്ദേഹം അതേപ്പറ്റി പറഞ്ഞത്. ജനങ്ങൾ ശ്രമിക്കാൻ തയ്യാറാണെങ്കിൽ ന്യൂനപക്ഷ സർക്കാരിന് നല്ല ഭരണം കാഴ്ച വയ്ക്കനാകും എന്ന് അഭിപ്രായപ്പെട്ട മാർട്ടിൻ, രാജ്യത്തെ ഭരണരീതി മാറ്റേണ്ടതുണ്ടെന്നും കൂട്ടിച്ചേർത്തു.
എങ്കിലും ജനഹിതം അനുകൂലമാണെങ്കിൽ ഫിയന്ന ഫാളും ഫിനഗേലും ചേർന്ന് ന്യൂനപക്ഷ സർക്കാരിന് രൂപം നൽകുന്നതിനെ പിന്തുണയ്ക്കും എന്ന വിധമാണ് മൈക്കിൽ മാർട്ടിൻ പ്രതീകരിച്ചത്