ഡബ്ലിന്‍: പോര്‍ക്ക് ചോപ് കഴിക്കുന്നതിനിടെ ചില്ല് കൊണ്ട് വായ മുറിഞ്ഞ വിദ്യാര്‍ത്ഥിനിക്ക് 60000 യൂറോ നഷ്ടപരിഹാരം. ഡണ്‍സ് സ്റ്റോറാണ് ഒത്തു തീര്‍പ്പിലൂടെ പ്രശ്‌നം പരിഹരിച്ചിരിക്കുന്നത്. ഡബ്ലിന്‍ ബാലിബ്രാക്ക് സ്വദേശിയായ ആമി ഹള്‍ഡെന്‍ സോസ് കൂട്ടി ചോപ്‌സ് കഴിക്കുകയായിരുന്നു സോസില്‍ ഉണ്ടായിരുന്ന ചില്ല് വായില്‍ തറഞ്ഞ് പരിക്കേല്‍ക്കുകയും ചെയ്തു. ഡബ്ലിനിലെ ഫോറെക്‌സില്‍ നല്‍കിയ കേസില്‍ പെണ്‍കുട്ടിയുടെ അച്ഛന്‍ വാങ്ങികൊണ്ട് വന്നതാണ് ചോപ്‌സെന്ന് പറയുന്നുണ്ട്. 2013 സെപ്തംബര്‍ 12നായിരുന്നു ഇത്.
പിറ്റേന്ന് രാവിലെ വരെ ഫ്രിഡ്ജില്‍ വെയ്ക്കുകയും ചൂടാക്കികഴിയ്ക്കുകയും ആയിരുന്നു. ആദ്യം വായില്‍ എന്തോ കടുപ്പമുള്ള വസ്തുവുള്ളതായി തോന്നുകയും പിന്നീട് വേദന അനുഭവപ്പെടുകയും ആയിരുന്നു. വായില്‍ നിന്ന് ചെറിയ ഗ്ലാസ് തരി ലഭിക്കുകയും ചെയ്തു. തുടര്‍ന്ന് ഡബ്ലിനിലെ സെന്റ് കോംസിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ടെറ്റനസിന് കുത്തിവെയ്‌പ്പെടുക്കുകയും ചെയ്തു. ശ്വാസ കോശത്തിന്‌കെ എക്‌സ്‌റേയും എടുക്കുകയും ചെയ്തിരുന്നു. ഗ്ലാസ് എക്‌സ്‌റേയില്‍ കാണാനാകില്ലെന്നും എന്തെങ്കിലും മുറിവുണ്ടെങ്കില്‍വ്യക്തമാകുമെന്നും അധികൃതര്‍ അറിയിക്കുകയുംചെയ്തു.
ആശുപത്രിയില്‍ നിന്ന് വിടുതല്‍ നല്‍കുകയും ഛര്‍ദിക്കുന്നത് പോലുള്ള ലക്ഷണങ്ങള്‍ കാണപ്പെട്ടാല്‍ ചികിത്സതേടാനും ആവശ്യപ്പെട്ടു. വീട്ടിലെത്തിയ ശേഷം ഇവര്‍ക്ക് തൊണ്ട വേദന അനുഭവപ്പെട്ടിരുന്നു. കോടതിയില്‍ അഭിഭാഷകന്‍ ഇരു കക്ഷികളും ചേര്‍ന്ന് ഒത്തു തീര്‍പ്പിലെത്തിയതായി വ്യക്തമാക്കി. ഒത്തു തീര്‍പ്പ് വ്യവസ്തകള്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നില്ല.