പോർട്ടലോയിസ് ഹീത്ത് ചർച്ചിന്റെ നേതൃത്വത്തിലുള്ള ഉപവാസ പ്രാർഥന ശനിയാഴ്ച

സ്വന്തം ലേഖകൻ

പോർട്ടലോയിസ്: വോയിസ് ഓഫ് പീസ് മിനിസ്ട്രിയുടെ ആഭിമുഖ്യത്തിൽ മാസത്തിലെ എല്ലാ ആദ്യ ശനിയാഴ്ചകളിലും നടത്തുന്ന ഉപവാസന പ്രാർഥനയിൽ വചന പ്രഘോഷണവും രോഗശാന്തി ശുശ്രൂഷയും ശനിയാഴ്ച രാവിലെ 10.30 മുതൽ വൈകിട്ട് 4.30 വരെ പോർട്ട്‌ലീഷിനടുത്ത് ഹീത്തിലുള്ള അസംപ്ഷൻ ദേവാലയത്തിൽ നടക്കും. ശുശ്രൂഷകൾക്കു റവ.ഫാ.ജോർജ് ഒഎസ്ബി, റവ.ഫാ.തോമസ് മന്നാകുളത്തിൽ ഒഎസ്ബി എന്നിവർ നേതൃത്വം നൽകും. കുമ്പസാരത്തിനും കൗൺസിലിങ്ങിനും ഇവിടെ പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്. കുട്ടികൾക്കായി പ്രത്യേക ധ്യാനവും റവ.ഫാ.സുനിലിന്റെ നേതൃത്വത്തിൽ ക്രമീകരിച്ചിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top