പ്രവാസികൾക്കൊരു പ്രതിനിധി; ആശംസകൾ കോരിച്ചൊരിഞ്ഞ് ഐറിഷ് മലയാളികൾ

സ്വന്തം ലേഖകൻ

ഡബ്ലിൻ: പതിനാലാം കേരള നിയമസഭയിലേയ്ക്കു അങ്കമാലി നിയോജക മണ്ഡലത്തെ പ്രതിനിധീകരിച്ച് മത്സരിക്കുന്ന ഇടതു സ്ഥാനാർഥിയും ഐറിഷ് മലയാളിയുമായ ബെന്നി മുഞ്ഞേലിക്ക്് കക്ഷിരാഷ്ട്രീയ ഭേദമന്യേ അയർലൻഡിലള്ള മലയാളികൾ സമ്പൂർണ പിൻതുണ പ്രഖ്യാപിച്ചു. പത്രികാ സമർപ്പണിത്തിന്റെ മൂന്നാം ദിനമായ ബുധനാഴ്ച നാമനിർദേശ പത്രിക സമർപ്പണത്തിനു മുന്നേ തന്നെ ബെന്നി മുഞ്ഞെലി നേരിട്ടും സോഷ്യൽ മീഡിയ വഴിയും അയർലൻഡിലെ തന്റെ മലയാളി സുഹൃത്തുക്കളുമായി ബന്ധപ്പെട്ടിരുന്നു.
തന്റെ പ്രവാസി ജീവിത കാലത്ത് ബെന്നി മുഞ്ഞേലി അയർലൻഡിൽ കാഴ്ച വച്ച പൊതുപ്രവർത്തനങ്ങളുടെ തുടർച്ച ഒരു ജനപ്രതിനിധി എന്ന നിലയിൽ അങ്കമാലിയിൽ ലഭ്യമാകുവാൻ ബെന്നി മുഞ്ഞേലിയെ വിജയിപ്പിക്കണമെന്നു എല്ലാ അങ്കമാലി നിവാസികളോടും അയർലൻഡ് മലയാളി സമൂഹം അഭ്യർഥിച്ചു.
രാഷ്ടീയമായി വിവിധ ചേരികളിലാണെങ്കിലും പ്രവാസികളുടെ തീരാപ്രശ്‌നങ്ങൾ നേരിട്ടറിയാവുന്ന ഒരാൾ കേരള നിമയസഭയിൽ അംഗമാകുന്നത് എല്ലാ പ്രവാസികൾക്കും പ്രതീക്ഷ നൽകുന്നതായി കേരളത്തിലെ വിവിധ രാഷ്ട്രീയ പാർട്ടികളുടെ പ്രചാരണപ്രവർത്തകരും അയർലൻഡിൽ സാമൂഹിക പ്രവർത്തന രംഗത്തുള്ളവരുമായ മലയാളികൾ അഭിപ്രായപ്പെട്ടു.
കൂടാതെ വിവിധ മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ വ്യക്തിപരമായി തേജോവധം ചെയ്യുന്ന പ്രസ്താവനകളും എല്ലാ പ്രവാസികളും ഒഴിവാക്കണമെന്നും നിലവാരം താണ പ്രചാരണ പ്രവർത്തനങ്ങളിലൂടെ പ്രവാസി മലയാളികൾക്കു അപ്പാടെ അപമാനമായിത്തീരുന്ന സ്വയം പ്രഖ്യാപിത രാഷ്ട്രീയ സാമൂഹ്യ നേതാക്കളെ പ്രബുദ്ധരായ മലയാളി സമൂഹം തിരിച്ചറിയണമെന്നും അയർലൻഡിലെ വിവിധ മേഖലയിൽ നിന്നുള്ള മലയാളികൾ ആഹ്വാനം ചെയ്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top