സ്വന്തം ലേഖകൻ
ഡബ്ലിൻ: ഗർഭഛിദ്ര നിയമം രാജ്യത്ത് നടപ്പാക്കുന്നതിനെതിരെ പ്രതിഷേധവുമായി പാരമ്പര്യ വാദികൾ. പത്താം ആനുവൽ ഡേയുടെ ഭാഗമായി ഓൾ അയർലൻഡ് റാലി ഫോർ ലൈഫിൽ പാരമ്പര്യവാദികൾക്കൊപ്പം ആണി നിരന്നത് ആയിരങ്ങളാണ്. രാജ്യത്ത് നടന്ന ഏറ്റവും വലിയ ഗർഭഛിദ്ര വിരുദ്ധ റാലിയാണ് ഇതെന്നാണ് സംഘാടകർ അവകാശപ്പെടുന്നത്.
അബോർഷൻ നിയമം നിയമവിധേയമാക്കുന്നതിനെതിരെ നടന്ന റാലി ഡബ്ലിൻ സിറ്റി സെന്ററിന്റെ ഇരുവശത്തു നിന്നും ആണ് ആരംഭിച്ചത്. ഇതേ തുടർന്നു റാലി നഗരമധ്യത്തിൽ സംഗമിച്ചു. പാരമ്പര്യവാദികളുമായി സംഗമിക്കുന്നതിനായി നിരവധി സംഘടനകളും ഓർഗനൈസേഷനുകളും റാലിയിൽ അണി നിരുന്നു. ഗർഭഛിദ്രത്തെ എതിർക്കുന്ന ആംനെസ്റ്റി ഇന്റർനാഷണലിൽ ഉൾപ്പെടെയുള്ള സംഘടകൾ പ്രകടനത്തിൽ അണിനിരന്നു.
ഇത്തരത്തിൽ പ്രകനടനത്തിലും റാലിയും ഉൾപ്പെട്ട നിരവധി സംഘടനകളിൽ ഏറെപ്പേരും അബോർഷൻ നിയമത്തിനു അംഗീകാരം നൽകരുതെന്നു ആവശ്യപ്പെട്ടിരുന്നവരാണ്.