ഗർഭർഛിദ്രനിയമം: നിർണായകമായ അനുബന്ധ ബിൽ ഡെയിലിൽ പരാജയപ്പെട്ടു 

സ്വന്തം ലേഖകൻ 
ഡബ്ലിൻ: രാജ്യത്ത് ഏറെ നിർണായകമായ അസ്വാഭാവിക ഭ്രൂണ ബിൽ ഡെയിലിൽ പരാജയപ്പെട്ടു. 45 നെതിരെ 95 വോട്ടുകളാണ് ഡെയിലിൽ ബിൽ പരാജയപ്പെട്ടത്. സ്വതന്ത്ര ടിഡി മിക്ക് വല്ലൻസ് നിർദേശിച്ച നാലു മാറ്റങ്ങൾ ബില്ലിൽ ഉൾപ്പെടുത്താൻ അറ്രോർണി ജനറൽ തയ്യാറായതുമില്ല.
  ന്യൂനപക്ഷ സർക്കാരിനെ പിൻതുണച്ചിരുന്ന സ്വതന്ത്ര ടിഡിമാരിൽ കുറച്ചധികം ആളുകൾ ബില്ലിനു അനുകൂലമായി വോട്ട് ചെയ്തിരുന്നു. ക്യാബിനറ്റ് അംഗങ്ങൾ അടക്കമുള്ളവർക്കു സ്വതന്ത്ര വോട്ടിനുള്ള അവകാശമുണ്ടെന്നു പ്രധാനമന്ത്രി എൻഡാകെനി പ്രഖ്യാപിച്ചതിന്റെ സാഹചര്യത്തിലാണ് ഇപ്പോൾ സ്വതന്ത്രമായി അംഗങ്ങൾ വോട്ട് ചെയ്തത്.
 സ്വതന്ത്ര അലയൻസിലെ മന്ത്രിമാരായ ഷൈയിൻ റോസ്, ജോൺ ഹല്ലിഗാൻ, ഫിനിയാൻ മഗ്രാത്ത് എന്നിവർ ബില്ലിനു അനുകൂലമായി വോട്ട് ചെയ്തവരിൽ ഉൾപ്പെടുന്നു. അഞ്ചു ഫിന്നാ ഫെയിൽ ടിഡി അംഗങ്ങളായ  റോബർട്ട് ട്രോയി, ടിമ്മി ഡോളി, നിയാൽ കോളിൻ്, ലിസാ ചേംബർ, ഫിയോനാ ഓ ലോഗിൻസ് എന്നിവർ ബില്ലിനെ അനുകൂലിച്ചു രംഗത്ത് എത്തിയിരുന്നു.
Top