ശസ്ത്രക്രിയക്കിടെ ഗർഭിണിയായ യുവതി മരിച്ചു; മറ്റേർനിറ്റി ആശുപത്രിയിൽ നിന്നു വീണ്ടും വിവാദം

സ്വന്തം ലേഖകൻ

ഡബ്ലിൻ: ഗർഭിണിയായിരിക്കെ ഇന്ത്യൻ വംശജയായ സവിതാ ഹാലപ്പനോവർ മരിച്ചതിനെ തുടർന്നുണ്ടായ വിവാദം ശമിക്കും മുൻപ് ഗർഭിണിയായ മറ്റൊരു യുവതി ശസ്ത്രക്രിയക്കിടെ മരിച്ചത് രാജ്യത്ത് വീണ്ടും വിവാദക്കൊടുങ്കാറ്റുയർത്തുന്നു. മാലാക്ക് കാസ്ബറി താവ്‌ലി എന്ന ഏഴ് മാസം ഗർഭിണിയായ സിറിയൻ യുവതിയാണ് കഴിഞ്ഞ ദിവസം ശസ്ത്രക്രിയയക്കിടെ മറ്റേർണിറ്റി ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കിടെ മരിച്ചത്.
സർജ്ജറിക്കിടെ യുവതി മരിച്ച കേസ് നാഷ്ണൽ മെറ്റേണിറ്റി ഹോസ്പിറ്റലിലെ ഡോക്ടർമാരടങ്ങുന്ന വിദ്ഗദ്ധ സംഘം അന്വേഷിക്കുന്നതിനും കഴിഞ്ഞ ദിവസം ആരോഗ്യ വകുപ്പ് അധികൃതർ ഉത്തരവിട്ടിട്ടുണ്ട്.യുവതിയുടെ ഫാലോപിയൻ ട്യൂബിലാണ് ഭ്രൂണം സ്ഥിതിചെയ്തിരുന്നത്. ഇതിനായി ഹോസ്പിറ്റലിൽ വച്ച് അടിയന്തരമായ നടത്തിയ സർജ്ജറിക്കിടയിലാണ് ഇവർ മരണപ്പെടുന്നത്.
ഒരു സ്വകാര്യ ക്ലിനിക്കിൽ നടത്തിയ സ്‌കാനിങ്ങിലാണ് ട്യൂബിലാണ് ഭ്രൂണം എന്ന് കണ്ടെത്തിയത്.ഗർഭപാത്രത്തിന് പുറത്തായി ട്രൂബിൽ ഭ്രൂണം വളരുന്നത് അമ്മയുടെയും കുഞ്ഞിന്റെയും മരണത്തിന് വരെ കാരണമാകുന്നതാണ്.അതിനാലാണ് വിദഗ്ദ്ധ നിർദ്ദേശത്തിന് ശേഷം മാലാക്ക് സർജ്ജറിക്ക് വിധേയയായത്.എന്നാൽ ഈ സർജ്ജറിക്കുശേഷം ഇവർ മരണപ്പെടുകയാണുണ്ടായത്.
നാഷ്ണൽ മെറ്റേണിറ്റി ഹോസ്പിറ്റലിലെ ഡോക്ടറായ റോണ മെഹോണി നേതൃത്വം നൽകുന്ന സംഘമാണ് മാലാക്കിന്റെ മരണത്തിൽ അന്വേഷണം നടത്തുക. വിദഗദ്ധ സംഘം 45 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കുന്നതാണ്. മരണപ്പെട്ട യുവതിയുടെ അമേരിക്കൻ പൗരനായഭർത്താവ് മാനസ്സികമായി തകർന്നിരിക്കുകയാണ്. ഈ ദമ്പതികൾ കഴിഞ്ഞ മൂന്ന് വർഷമായി അയർലണ്ടിൽ സ്ഥിരതാമസമാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top