ഡബ്ലിൻ: രാജ്യത്ത് ഏറെ വിവാദങ്ങൾ സൃഷ്ടിക്കുന്ന രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട നിയമമായ ഗർഭഛിദ്ര നിയമത്തെ അനുകൂലിക്കില്ലെന്നു ഫിന്നാ ഫെയൽ പാർട്ടി. പാർട്ടി നേതാവ് മൈക്കിൽ മാർട്ടിൻ നിസാരമായ ഒരു മാറ്റമായിരിക്കില്ല എട്ടാം ഭരണഘടനാഭേദഗതി ആവശ്യപ്പെടുന്നവർ ഉദ്ദേശിക്കുന്നത്.ഫിയനാ ഫാൾ അതിനു കൂട്ട് നിൽക്കില്ല.മാർട്ടിൻ പറഞ്ഞു.
ലേബർ പാർട്ടി ഭരണഘടനാ ഭേദഗതിയെ അനുകൂലിക്കുമ്പോൾ ഫിനഗേൽ ഇതേ വരെ പ്രശ്‌നത്തിൽ നിലപാട് വ്യക്തമാക്കിയിട്ടില്ല.എന്നാൽ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഗർഭഛിദ്ര നിയമത്തെ അനുകൂലിക്കുന്നില്ലെന്ന് വ്യക്തമാക്കി വോട്ടു തേടിയ ഫിനഗേൽ,ഭരണം ലഭിച്ചു പിന്നീടുണ്ടായ അഞ്ചു വർഷങ്ങളിലും ഒളിഞ്ഞും തെളിഞ്ഞും നിയമം ഭരണഘടനാ ഭേദഗതി നടപ്പാക്കുന്നതിനുള്ള ശ്രമങ്ങൾക്ക് പിന്തുണ കൊടുത്തിരുന്നു.