സ്വന്തം ലേഖകൻ
ഡബ്ലിൻ: നവംബർ 4,5 (വെള്ളി, ശനി) തീയതികളിലായി നടത്തപ്പെടുന്ന വേൾഡ് മലയാളീ കൌൺസിൽ അയർലണ്ട് പ്രോവിന്‌സിന്റെ ‘നൃത്താഞ്ജലി & കലോത്സവ’ത്തിന്റെ പ്രോമോ വീഡിയോ പുറത്തിറങ്ങി.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
സ്‌കൂൾ യുവജനോത്സവ മാതൃകയിൽ ഇന്ത്യൻ വംശജരായ കുട്ടികൾക്ക് വേണ്ടി നടത്തുന്ന നൃത്തനൃത്തേതര ഇനങ്ങൾ ഉൾപ്പെട്ട മത്സരങ്ങൾ രണ്ടു ദിവസമായിട്ടാണ് ക്രമീകരിച്ചിരിക്കുന്നത്. നൃത്ത ഇനങ്ങൾ ആദ്യ ദിവസമായ വെള്ളിയാഴ്ചയും നൃത്തേതര ഇനങ്ങൾ രണ്ടാം ദിവസമായ ശനിയാഴ്ചയുമാണ് നടക്കുക.
നൃത്താഞ്ജലി വെബ്‌സൈറ്റിലൂടെയാണ് മത്സരങ്ങൾക്ക് രജിസ്റ്റർ ചെയ്യേണ്ടത്. ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ് ,പേപാൽ തുടങ്ങിയവ ഉപയോഗിച്ച് രജിസ്‌ട്രേഷൻ ഫീസ് അടയ്ക്കാനുള്ള സൗകര്യം ഉണ്ട്. ഒക്ടോബര് 15 വരെ രജിസ്റ്റർ ചെയ്യാൻ സൗകര്യം ഉണ്ടാവും.