സ്വന്തം ലേഖകൻ
ഡബ്ലിൻ:ഈ വർഷം പ്രൊപ്പർട്ടി ടാക്‌സ് അടക്കുന്നതിൽ വീഴ്ച വരുത്തിയതിന് 290000 വീട്ടുടമകൾക്കെതിരെ നോട്ടീസ് അയച്ചിട്ടുള്ളതായി വെളിപ്പെടുത്തൽ. നോട്ടീസിനോട് പ്രതികരിക്കാത്ത പക്ഷം ശമ്പളത്തിൽ നിന്നും പെൻഷൻ തുകയിൽ നിന്നും പ്രൊപ്പർട്ടി ടാക്‌സ് ഈടാക്കുമെന്ന് സർക്കാർ വ്യക്തമാക്കുന്നുണ്ട്.
കത്ത് മുഖേനേ മുന്നറിയിപ്പ് ലഭിച്ചതോടെ കൂടുതൽ പേർ ടാക്‌സ് അടക്കുമെന്നാണ് ടാക്‌സ് ഒഫിഷ്യലുകൾ കരുതുന്നത്. വീടുകൾ വിൽക്കുന്നുണ്ടെങ്കിൽ അതിനുമുമ്പായി പ്രൊപ്പർട്ടി ടാക്‌സ് അടക്കേണ്ടതാണ്. 90 pc ആണ് ഒരു തവണ വീടിനായി ടാക്‌സ് നൽകേണ്ടത്.
നികുതി വകുപ്പിൽ നിന്നുള്ള സമ്മർദ്ദത്തിലാണ് പല വീട്ടുടമസ്ഥരും. ചാർട്ടേഡ് അകൗണ്ടന്റസ് അയർലണ്ടിന്റെ ഡയറക്ടറായ ബ്രയാൻ കീഗൻ അഭിപ്രായപ്പെടുന്നത് വാട്ടർ ചാർജ്ജിലുള്ള അനിശ്ചിതത്വം മറ്റ് പല നികുതി അടവുകളെയും താളം തെറ്റിക്കുമെന്നാണ്.നികുതി അടയ്ക്കാൻ ജനങ്ങളെ വിമുഖരാക്കുന്നു ഈ തീരുമാനങ്ങളത്രേ. പ്രൊപ്പർട്ടി ടാക്‌സുമായി ബന്ധപ്പെട്ട പുസ്തകങ്ങളും ഇദ്ദേഹം പുറത്തിറക്കിയിട്ടുണ്ട്.