സ്വന്തം ലേഖകൻ
ഡബ്ലിൻ: തലയ്ക്കു പരുക്കേറ്റ് പബിൽ ഗുരുതരാവസ്ഥയിൽ കണ്ട മുപ്പതുകാരനെ ആശുപത്രിയിലേയ്ക്കു മാറ്റി. ഡബ്ലിൻ സിറ്റി സെന്ററിൽ കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം.
കഴിഞ്ഞ ദിവസം രാത്രി 11.30 ഓടെ പബ്ലിക്ക് ലെയിൻ അംഗമാണ്് ഡബ്ലിൻ സിറ്റി സെന്ററിനുള്ളിലെ ഡാമി ലെയിൻ പബിനു സമീപം യുവാവിനെ പരുക്കുകളോടെ കണ്ടെത്തിയത്. ഡെയിൻ ലെയിൻ പബിനു സമീപത്ത് ഇയാളുടെ തലയ്ക്കു പരുക്കേറ്റ നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്നു ഗാർഡാ സംഘം ആംബുലൻസിൽ എത്തി ഇയാളെ ആദ്യം സെന്റ് ജെയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സെന്റ് ജെയിംസ് ആശുപത്രിയിൽ മെഡിക്കൽ സഹായം നൽകിയ ശേഷം ഇയാളെ പിന്നീട് ബയേമൗണ്ട് ആശുപത്രിയിലേയ്ക്കു മാറ്റിയിട്ടുണ്ട്. പ്രദേശത്ത് ഏതെങ്കിലും രീതിയിൽ സംശയാസ്പദമായ സാഹചര്യത്തിൽ എന്തെങ്കിലും കണ്ടെത്തിയാൽ ഉടൻ തന്നെ അധികൃതരെ വിവരെ അറിയിക്കണമെന്നു ഗാർഡാ ഉദ്യോഗസ്ഥർ അറിയിച്ചു.