അബോര്‍ഷന്‍ നിയമത്തില്‍ ഭേദഗതി വേണമെന്നു ആവശ്യം ശക്തം: ആയിരങ്ങള്‍ തെരുവിലിറങ്ങി

ഡബ്ലിന്‍: അബോര്‍ഷന്‍ നിയമത്തില്‍ മാറ്റം വരുത്തണമെന്നാവശ്യപ്പെട്ട് ആയിരങ്ങള്‍ തെരുവിലിറങ്ങി. ഡബ്ലിനില്‍ ഇന്ന് നടന്ന പ്രോലൈഫ് ചോയ്‌സിന്റെ നാലാമത് വാര്‍ഷിക റാലിയിലാണ് ഭരണഘടനയിലെ എട്ടാം ഭോദഗതി പിന്‍വലിക്കണമെന്ന ആവശ്യവുമായി ആയിരങ്ങള്‍ അണിനിരന്നത്. ഗാര്‍ഡന്‍ ഓഫ് റഫറന്‍സില്‍ നിന്ന് ഉച്ചയ്ക്ക് 2 മണിക്ക് ആരംഭിച്ച് മെറിയോണ്‍ സ്‌ക്വയറിലേക്ക് നീങ്ങിയ റാലിയില്‍ നിരവധി രാഷ്ട്രീയക്കാരും പങ്കെടുത്തു.

അമ്മയുടെയും ജനിക്കാനിരിക്കുന്ന കുഞ്ഞിന്റെയും ജീവന് തുല്യപ്രാധാന്യം നല്‍കുന്ന ഭരണഘടനയിലെ എട്ടാം ഭേദഗതി പിന്‍വലിക്കണമെന്നാണ് പ്രതിഷേധക്കാര്‍ ആവശ്യപ്പെടുന്നത്. ജിപിമാര്‍ക്ക് അബോര്‍ഷന്‍ നടത്താനുള്ള അനുമതി നല്‍കണമെന്ന് ആബോര്‍ഷന്‍ റൈറ്റ്‌സ് കാംപെയ്ന്‍ പ്രവര്‍ത്തകയായ ജാനറ്റ് ഒ സല്ലിവന്‍ ആവശ്യപ്പെട്ടു. അബോര്‍ഷന്‍ പില്‍സ് കഴിച്ചാണ് ഒമ്പത് ആഴ്ചകള്‍ക്ക് മുന്‍പ് അബോര്‍ഷന്‍ നടത്തുന്നതെന്നും മറ്റ് രാജ്യങ്ങളില്‍ ഇത് ജിപിമാരാണ് ചെയ്യുന്നതെന്നും അവര്‍ പറയുന്നു. ആര്‍ക്കെങ്കിലും ഗര്‍ഭാവസ്ഥയില്‍ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടായാല്‍ ഇവര്‍ക്ക് തങ്ങളുടെ ഡോക്ടര്‍മാരെ സമീപിച്ചാല്‍ ലോകാരോഗ്യ സംഘടനയുടെ പ്രധാനമരുന്നുകളുടെ ലിസ്റ്റിലുള്ള ഈ മരുന്ന് പ്രസ്‌ക്രൈബ് ചെയ്യുന്നതാണെന്നും അവര്‍ പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അടുത്ത തെരഞ്ഞെടുപ്പില്‍ എട്ടാം ഭേദഗതി നിര്‍ണായകവിഷയമാകും. അടുത്തിടെ നടത്തിയ അഭിപ്രായവോട്ടെടുപ്പില്‍ 28 ശതമാനം പേര്‍ അബോര്‍ഷനില്‍ നിലപാട് വ്യക്തമാക്കുന്ന പാര്‍ട്ടിക്കോ സ്ഥാനാര്‍ത്ഥിക്കോ മാത്രമോ വോട്ടുചെയ്യൂ എന്നറിയിച്ചിട്ടുണ്ട്. ജൂലെയില്‍ ആംനെസ്റ്റി ഇന്റര്‍നാഷണല്‍ നടത്തിയ റെഡ് സി പോളില്‍ അയര്‍ലന്‍ഡിലെ 81 ശതമാനം പേരും ബലാത്സംഗകോസുകളിലും അമ്മയുടെ ജീവന് ഭീഷണിയാകുമ്പോഴും, ഗര്‍ഭസ്ഥ ശിശുവിന് എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടെങ്കിലും അബോര്‍ഷന്‍ അനുവദിക്കുന്നതിന് അനുകൂലമാണെന്ന് കണ്ടെത്തിയിരുന്നു.

അബോര്‍ഷന്‍ നടത്താനായി ഐറിഷ് സ്ത്രീകള്‍ ലോകമെങ്ങും സഞ്ചരിക്കുകയാണെന്ന് വെല്‍ വുമണ്‍ ക്ലിനിക്കിന്റെ മേധാവി അലിസണ്‍ ബെഗാസ് പറയുന്നു. ഒരോ വര്‍ഷവും 5000 ത്തോളം പോര്‍ അബോര്‍ഷനായി വിദേശരാജ്യങ്ങളിലേക്ക് പോകുന്നുണ്ട്. കഴിഞ്ഞ ഏഴു വര്‍ഷത്തിനിടെ അബോര്‍ഷന്‍ നടത്താനായി 1500 ഓളം സ്ത്രീകള്‍ അയര്‍ലന്‍ഡില്‍ നിന്നും നെതര്‍ലാന്‍ഡിലേക്ക് പോയതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. നെതര്‍ലാന്‍ഡിലെ 17 അബോര്‍ഷന്‍ ക്ലിനിക്കുകളില്‍ നിന്നുള്ള 2006 മുതല്‍ 2013 വരെയുള്ള കാലയളവിലെ കണക്കുകളാണിത്. 1497 പേര്‍ ഇത്തരത്തില്‍ പോയതായി എച്ച്എസ്ഇ ്രൈകസിസ് പ്രോഗ്രാം ശരിവെക്കുന്നു. നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സിന്റെ യുകെ ഓഫീസില്‍ നിന്നുള്ള കണക്കുപ്രകാരം കഴിഞ്ഞ ഒന്‍പതു വര്‍ഷത്തിനിടെ ഇംഗ്ലണ്ടിലെയും വെയ്ല്‍സിലെയും അബോര്‍ഷന്‍ ക്ലിനിക്കുകളില്‍ 34,602 സ്ത്രീകള്‍ ഐറിഷ് അഡ്രസ് നല്‍കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ബ്രിട്ടനിലെ ക്ലിനിക്കുകളില്‍ ഐറിഷ് അഡ്രസ് നല്‍കിയവരുടെ എണ്ണം 3735 ആയി വര്‍ധിച്ചു.

ഭരണഘടനയുടെ എട്ടാം ഭേദഗതി എത്രയും വേഗം റദ്ദാക്കണമെന്നും പ്രോ ചോയിസ് പ്രചാരകയും ഇന്‍ഡിപെന്‍ഡന്റ് ടിഡിയുമായ ക്ലെയര്‍ ഡാലി കഴിഞ്ഞദിവസം ആവശ്യപ്പെട്ടിരുന്നു. ഒരു സ്ത്രീയുടെ പ്രത്യുത്പാദനം സംബന്ധിച്ചും ചികിത്സ സംബന്ധിച്ചും ഉള്ള വിഷയങ്ങള്‍ ഭരണഘടന നിയമം മൂലം നിയന്ത്രിക്കാനാവില്ല. ഇത് ഭരണഘടനയില്‍ ഉള്‍പ്പെടേണ്ട വിഷയമല്ല. ഇത് തികച്ചും സ്വകാര്യ പ്രശ്‌നമാണ്. ഒരു സ്ത്രീയും അവരുടെ ഡോക്ടറും തമ്മില്‍ തീരുമാനിക്കേണ്ടതാണെന്നും അവര്‍ വ്യക്തമാക്കി.

Top