അഡ്വ.സിബി സെബാസ്റ്റിയൻ
ഡബ്ലിൻ: രാജ്യാന്തര സർവകലാശാല റാങ്കിങ്ങിൽ അയർലൻഡിലെ സർവകലാശാലകളുടെ റാങ്ക് ഇടിഞ്ഞത് വിവാദമാകുന്നു. മുൻ വർഷങ്ങളിൽ ആദ്യ സ്ഥാനങ്ങളിൽ നിന്നിരുന്ന സർവകലാശാലകളുടെ റാങ്കുകൾ പോലും ഇത്തവണത്തെ കണക്കിൽ ഏറെ പിന്നിൽ പോയി. എന്നാൽ, നിക്ഷേപങ്ങളിൽ നിയന്ത്രണം കൊണ്ടു വന്നതാണ് ഇപ്പോൾ സർവകലാശാലകളെ പിന്നോട്ടടിച്ചതിനു പിന്നിലെ പ്രധാന കാരണമെന്നാണ് ഇവരുടെ വാദം.
ക്യൂഎസ് വേൾഡ് റാങ്കിങ് സമിതിയാണ് ഇപ്പോൾ രാജ്യാന്തര തലത്തിൽ സർവകലാശാലകൾക്കു റാങ്കിങ് ഏർപ്പെടുത്തുന്നത്. ഇതേ തുടർന്നു ഇപ്പോൾ വൻവിവാദമാണ് സൃഷ്ടിച്ചിരിക്കുന്നത്. അയർലൻഡിലെ പ്രമുഖ സർവകലാശാലയായ യുഎസിഡി 22 റാങ്കും, ട്രിനിറ്റി കോളജ് ഇരുപതും റാങ്കും പിന്നിലേയ്ക്കിറങ്ങിയാണ് ലഭിച്ചിരിക്കുന്നത്. എന്നാൽ, ഗാൽവേയിലെ എൻയുഐ സർവകലാശാല തങ്ങളുടെ റാങ്കിൽ 22 തലം ഉയർത്തിയിട്ടുണ്ട്
ട്രിനിറ്റി കോളജാണ് നിലവിലെ റാങ്ക് പ്രകാരം രാജ്യത്തെ സർവകലാശാലകളിൽ ഏറെ മുന്നിൽ നിൽക്കുന്നത്. രാജ്യാന്തര തലത്തിൽ 98 -ാം റാങ്കാണ് ട്രിനിറ്റിയ്ക്കു ഇപ്പോഴുള്ളത്. യുസിഡി കോളജ് 176 -ാം റാങ്കിലേയ്ക്കു ഉയർന്നപ്പോൾ എൻയുഐജി തങ്ങളുടെ റാങ്കിങ് ആദ്യ 250ൽ എത്തിച്ചു. 249 ആണ് എൻയുഐജിയുടെ ഇപ്പോഴത്തെ റാങ്ക് നില. നേരത്തെ 271 -ാം റാങ്കിലായിരുന്നു നാഷണൽ യൂണിവേഴ്‌സിറ്റി ഓഫ് അയർലൻഡ് എന്ന എൻയുഐജി. യൂണിവേഴ്‌സിറ്റി ഓഫ് കോർക്ക് അറുപതു പടി താഴ്ന്ന് 283 -ാം റാങ്കിലെത്തി. 27 പടി താഴ്ന്ന് ഡബ്ലിൻ സിറ്റി യൂണിവേഴ്‌സിറ്റി തങ്ങളുടെ റാങ്ക് 380 ൽ എത്തിച്ചു. ഇത്തവണത്തെ കണ്ക്കുകൾ പ്രകാരം രാജ്യത്തെ സർവകലാശാലകൾക്കു വൻ തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. സർവകലാശാല റാങ്കിങ്ങിൽ തിരിച്ചടി ശക്തമായത് രാജ്യത്തെ സർവകലാശാലകളുടെ നിലവാരത്തകർച്ചയെ തുടർന്നാണെന്നാണ് വിമർശകർ ഉന്നയിക്കുന്ന വാദം.