ഡബ്ലിന്‍: അയര്‍ലന്‍ഡിലെത്തുന്ന അഭയാര്‍ഥികള്‍ക്കുള്ള താമസം, വസ്ത്രങ്ങള്‍, മറ്റു സേവനങ്ങള്‍ എന്നിവ നല്‍കാന്‍ ആഗ്രഹിക്കുന്നവരുടെ വിവരശേഖരണം ഐറിഷ് റെഡ്‌ക്രോസ് ആരംഭിച്ചു. അടുത്ത രണ്ടു വര്‍ഷത്തിനുള്ളില്‍ 4000 അഭയാര്‍ഥികളെ ഏറ്റെടുക്കാനാണ് സര്‍ക്കാരിന്റെ ലക്ഷ്യം. റെജിസ്റ്റര്‍ ഓഫ് പ്ലഡ്ജസ് എന്ന പേരില്‍ തയാറാക്കുന്ന വിവരശേഖരണത്തില്‍ റെഡ് ക്രോസിനും മറ്റു സന്നദ്ധ സംഘടനകളുമായും സഹകരിക്കാന്‍ താല്‍പര്യമുള്ളവരുടെ പൂര്‍ണ്ണ വിവരങ്ങള്‍ ഉള്‍പ്പെടുത്തും.
അര്‍ഹരായവര്‍ക്ക് യഥാസമയം സൗകര്യങ്ങളൊരുക്കാന്‍ സര്‍ക്കാരിനെ സഹായിക്കാന്‍ പദ്ധതി വഴി കഴിയുമെന്ന് റെഡ്‌ക്രോസ് അന്താരാഷ്ട്ര മേധാവി ജോണ്‍ റോച്ച് അഭിപ്രായപ്പെട്ടു. അഭയാര്‍ഥികളെ സഹായിക്കാനായി ഓഫറുകളുമായി മുന്നോട്ടുവരുന്നവരുടെ എണ്ണം വര്‍ധിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ആളുകള്‍ വീടുകള്‍, ഹോളി ഡേ ഹോമുകള്‍ എന്നിവയടക്കം വാഗ്ദാനം ചെയ്യുന്നുണ്ട്.
വ്യക്തമായും കാര്യക്ഷമമായും കാര്യങ്ങള്‍ ആസൂത്രണം ചെയ്യാനും അഭയാര്‍ഥികള്‍ക്കായുള്ള സൗകര്യങ്ങള്‍ ഒരുക്കാനും വിവരശേഖരണം വഴി കഴിയുമെന്നും അദ്ദേഹം പറഞ്ഞു.