മതേതര പഠന നീക്കത്തിനു തിരിച്ചടി; നിലവിലുള്ള മത പഠന പീരിയഡുകൾ കൂടി മാറ്റിയേക്കും

സ്വന്തം ലേഖകൻ

ഡബ്ലിൻ: പ്രൈമറി ക്ലാസുകളിൽ മതേതര പഠനം കൂടി ചേർക്കാനുള്ള നീക്കത്തിന് തിരിച്ചടി. ഇപ്പോൾത്തന്നെ വിദ്യാർത്ഥികൾക്ക് പാഠ്യവിഷയങ്ങൾ ഏറെയുണ്ട് എന്നതാണ് മതേതര മതപഠനം കൂടി സിലബസിൽ ഉൾപ്പെടുത്തുന്നതിന് വിഘാതം സൃഷ്ടിക്കുന്നത്.
നിലവിലുള്ള റിലീജിയൻ പീരിയഡുകൾ ഒഴിവാക്കാനുള്ള നിർദേശങ്ങൾ മുമ്പേ ഉയർന്നതാണ്.വേദപാഠവും കൗമാരപ്രായം വരെയുള്ള കൂദാശാ സ്വീകരണങ്ങളും അടക്കമുള്ള മതപഠനം സർക്കാർ സ്‌കൂളുകളിലെ അധ്യാപകരെ ഏൽപ്പിച്ചു കാഴ്ച്ചക്കാരായി നിന്ന കത്തോലിക്കാ സഭയ്ക്കാണ് അയർലണ്ടിൽ സർക്കാരിന്റെ തീരുമാനം മൂലം ആഘാതമുണ്ടാകുന്നത്.സ്‌കൂളുകൾക്ക് പകരം മതപഠനത്തിനായി സൌകര്യങ്ങൾ ഒരുക്കാൻ മിക്ക ഇടവക പള്ളികൾക്കും സംവിധാനവും ആൾബലവും ഇല്ലെന്നതാണ് സഭ നേരിടുന്ന പ്രതിസന്ധി.
മതവിദ്യാഭ്യാസമോ മതേതരവിദ്യാഭ്യാസമോ ആവശ്യമില്ലെന്നാണ് പുതിയ വാദം.രാജ്യത്തെ വിദ്യാഭ്യാസ മേഖലയെ നിയന്ത്രിക്കുന്ന നാഷണൽ കൗൺസിൽ ഫോർ കരിക്കുലം ആൻഡ് അസ്സെസ്‌മെന്റിന് (എൻ.സി.സി.എ) ഇതു സംബന്ധിച്ച് നിരവധി കത്തുകളാണ് രക്ഷിതാക്കൾ, അദ്ധ്യാപകർ തുടങ്ങിയവരിൽ നിന്നും ലഭിച്ചിരിക്കുന്നത്.
പ്പാഴത്തെ പദ്ധതിയനുസരിച്ച് സ്‌കൂളുകളിൽ അര മണിക്കൂർ പ്രത്യേക ക്ലാസ് സജ്ജീകരിച്ച് ലോകത്തെ വിവിധ മതങ്ങളെയും സംസ്‌കാരങ്ങളെയും പറ്റി പഠിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. മതേതര വിശ്വാസത്തെപ്പറ്റിയും പഠിപ്പിക്കും. ധാരാളം പേർ ഈ തീരുമാനത്തെ സ്വാഗതം ചെയ്തിട്ടുണ്ടെങ്കിലും മറ്റ് ക്ലാസുകളുടെ സമയം കവർന്നെടുക്കുകയാണ് മതപഠനം ചെയ്യുക എന്ന് വിമർശനമുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top