സര്‍ക്കാര്‍ ജീവനക്കാരുടെ വിരമിക്കല്‍ പ്രായം 70 വയസാക്കി ഉയര്‍ത്തി

പൊതുമേഖല ജീവനക്കാരുടെ വിരമിക്കല്‍ പ്രായം 70 വയസ്സാക്കി ഉയര്‍ത്തുന്നതിനുള്ള ബില്ലില്‍ ഐറിഷ് പ്രസഡന്റ് മൈക്കല്‍ ഡി ഹിഗ്ഗിന്‍സ് ഒപ്പുവെച്ചു. സര്‍ക്കാര്‍-പൊതുമേഖലാ ജീവനക്കാര്‍, നഴ്‌സുമാര്‍ എന്നിവര്‍ 65 വയസ്സില്‍ ജോലിയില്‍ നിന്നും വിരമിക്കണം. എന്നിരുന്നാലും, ആഗ്രഹിക്കുന്നവര്‍ക്ക് 70 വരെ ജോലിയില്‍ തുടരാന്‍ കഴിയുന്ന രീതിയിലാണ് പുതിയ ബില്ലിന്റെ നിയമ നിര്‍മ്മണം. കഴിഞ്ഞ വര്‍ഷം ധനകാര്യമന്ത്രി പാസ്‌ക്കല്‍ ഡോനഹോ ആണ് പെന്‍ഷന്‍ പ്രായം 65 വയസില്‍ നിന്ന് 70 വയസായി ഉയര്‍ത്തുന്നത്തിനുള്ള ശുപാര്‍ശ സഭയില്‍ അവതരിപ്പിച്ചത്.

2004 ഏപ്രില്‍ ഒന്നിനു മുമ്പ് നിയമനം ലഭിച്ച ജീവനക്കാരുടെ നിര്‍ബന്ധിത വിരമിക്കല്‍ പ്രായം 65നും 70നും ഇടയിലാണ്. ജോലിയില്‍ നിന്ന് വിരമിക്കുകയും പെന്‍ഷന്‍ സ്വീകരിക്കുകയും ചെയ്യുന്നതിനുള്ള മിനിമം പെന്‍ഷന്‍ പ്രായം പുതിയ ക്രമീകരണത്തെ ബാധിക്കുകയില്ല.  സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കും ഇത് ബാധകമല്ല. ഇത് ഓപ്ഷണല്‍ ആയതിനാല്‍ 70 വയസ്സ് വരെ താത്പര്യമുള്ളവര്‍ക്ക് ജോലിയില്‍ തുടര്‍ന്നാല്‍ മതിയാകും. റിട്ടയര്‍ ചെയ്താലും ഒരു വര്‍ഷം കഴിഞ്ഞേ പെന്‍ഷന്‍ ലഭിക്കൂ എന്നതായിരുന്നു ഇതുവരെയുള്ള നിയമം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതായത് 66 വയസ്സാകുന്നതുവരെ പെന്‍ഷന്‍ തുക പിന്‍വലിക്കാന്‍ കഴിയാത്ത സാഹചര്യമായിരുന്നു. പല തൊഴിലാളികളും 65 വയസില്‍ വിരമിക്കാന്‍ നിര്‍ബന്ധിതരാകുമ്പോള്‍, അവര്‍ ഒരു തൊഴില്‍ രഹിതനായി ‘രജിസ്റ്റര്‍’ ചെയ്യുന്ന സ്ഥിതിയാണ്. ഒരു വര്‍ഷമായുള്ള നിയമനിര്‍മ്മാണത്തിന്റെ അന്തിമ ഘട്ടത്തിലാണ് പ്രസിഡന്റ് ഈ ബില്ലില്‍ ഒപ്പുവെച്ചത്. കഴിഞ്ഞ ആഴ്ച ബില് സിനഡില്‍ പാസായിരുന്നു.

പ്രസിഡന്റ് ബില്ലില്‍ ഒപ്പുവെച്ചിട്ടുണ്ടെങ്കിലും അടുത്ത വര്‍ഷം മുതല്‍ മാത്രമേ ഈ നിയമം പ്രാബല്യത്തില്‍ വരുകയുള്ളൂ എന്നാണറിയുന്നത്. ക്രിസ്മസ് അവധിയില്‍ 65 വയസ്സ് തികയുന്നവര്‍ പഴയ നിയമമനുസരിച്ച് വിരമിക്കേണ്ടിവരും. 65ന് ശേഷം തൊഴില്‍ തുടരാനുള്ള തിരഞ്ഞെടുപ്പു നടത്തുകയാണെങ്കില്‍ അവര്‍ യഥാര്‍ത്ഥത്തില്‍ റിട്ടയര്‍ ചെയ്യുന്ന 70 വയസ്സ് വരെ അവരുടെ പെന്‍ഷന്‍ പിന്‍വലിക്കാന്‍ കഴിയില്ല. അതേസമയം ഗാര്‍ഡാ, പെര്‍മനെന്റ് ഡിഫന്‍സ് ഫോഴ്‌സസ്, അഗ്നിശമന സേന, ജയില്‍ ഓഫിസര്‍ എന്നിവര്‍ അവരുടെ ജോലി സ്വഭാവം കാരണം നേരത്തെ റിട്ടയര്‍ ചെയ്യേണ്ടതുണ്ട്, പുതിയ നിയമങ്ങള്‍ ഇവരെ ബാധിക്കില്ല.

 

Top