റവ. ഫാ. ഏബ്രഹാം പുളിയേലിൽ അന്തരിച്ചു

പി.പി. ചെറിയാൻ

പെരുമ്പാവൂർ: മുംബൈ ഭദ്രാസനം നായ്ഗാവ് സെന്റ് മേരീസ് യാക്കോബായ സിറിയൻ ചർച്ച് വികാരിയും, പൗരസ്ത്യ സമാജം അംഗവുമായ റവ.ഫാ. ഏബ്രഹാം പുളിയേലിൽ അന്തരിച്ചു. 46 വയസായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പെരുമ്പാവൂർ കുറുപ്പംപടി സുലോക്ക ഇടവാംഗമായ ഫാ. ഏബ്രഹാം പുളിയേലിൽ സെപ്റ്റംബർ 6ാം തീയതി ബുധനാഴ്ച മുംബൈയിൽ ട്രെയിൻ കയറുന്നതിനിടയിൽ അപകടത്തിൽപ്പെട്ടാണ് അന്തരിച്ചത്. രാവിലെ എട്ടുനോമ്പാചരണത്തിന്റെ ഭാഗമായി നടക്കുന്ന കുർബാനക്ക് നേതൃത്വം നൽകാൻ മുളുണ്ട് പള്ളിയിലേക്ക് പോകുംവഴി ദാദർ റെയിൽവേ സ്റ്റേഷനിലായിരുന്നു അപകടം. ഓടി ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെ കാലുതെന്നി പാളത്തിലേക്ക് വീഴുകയായിരുന്നു.

25 വർഷമായി വൈദികനായ എബ്രഹാം പുളിയേലിൽ വസായിലെ നായ്ഗാവ് സെൻറ് മേരീസ് ഇടവക വികാരിയായി ചുമതലയേറ്റത് മൂന്നു മാസം മുമ്പാണ്. ഭാര്യ: റീന, മക്കൾ: റേബ, എലിഗിബ്, എൽദോസ്.

അച്ചന്റെ അകാല നിര്യാണത്തിൽ മുംബൈ ഭദ്രാസനം അനുശോചനം രേഖപ്പെടുത്തി. കുറുപ്പംപടി സ്വദേശിയായ അച്ചന്റെ മൃതദേഹം കേരളത്തിലേക്ക് കൊണ്ടുപോകും. പെരുമ്പാവൂർ ബഥേൽ സുലുക്കോ യാക്കോബായ സിറിയൻ കത്തീഡ്രലിലാണ് സംസ്‌കാര ശുശ്രൂഷകൾ നടക്കുക.

സെപ്റ്റംബർ 8ാം തീയതി ഉച്ചകഴിഞ്ഞ് 1 മണിക്ക് സ്വവസതിയിൽ നടക്കുന്ന ശുശ്രൂഷകൾക്കുശേഷം 3 മണിക്ക് കത്തീഡ്രലിലേക്ക് കൊണ്ടുപോകും.

പെരുമ്പാവൂരിൽ സഭയുടെ കീഴിലുള്ള അനാഥാലയത്തിന്റെ ചുമതല വഹിച്ചിരുന്ന അച്ചൻ മൂന്നു മാസം മുമ്പാണ് മുംബൈ ഇടവകയുടെ ചുമതലയിൽ പ്രവേശിച്ച­ത്.

Top