സ്വന്തം ലേഖകൻ
ഡബ്ലിൻ: ഒളിംപിക് ടിക്കറ്റ് വിൽപനയിലെ അഴിമതി സംബന്ധിച്ചു അന്വേഷണത്തിന്റെ ഭാഗമായി അയർലൻഡ് ഒളിംപിക് കമ്മിറ്റി പ്രസിഡന്റ് അറസ്റ്റിലായി. ഇതോടെ പാറ്റ് ഹിക്കിങ്‌സ് ഒളിംപിക് കൗൺസിൽ ഓഫ് അയർലൻഡ് പ്രസിഡന്റ് സ്ഥാനത്തു നിന്നും മറ്റെല്ലാം സ്ഥാനങ്ങളിൽ നിന്നും രാജി വച്ചു.
ടിക്കറ്റ് വിൽപനയിലെ അഴിമതി സംബന്ധിച്ചുള്ള അഴിമതി ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് ഇതു സംബന്ധിച്ചുള്ള അന്വേഷണം ആരംഭിച്ചത്. സംഭവുമായി ബന്ധപ്പെട്ട് നിലവിലെ ഒളിംപിക് കമ്മിറ്റി പ്രസിഡന്റ് കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. ഇതേ തുടർന്നാണ് ഇപ്പോൾ പാറ്റ് ഹിക്കി സ്ഥാനങ്ങളെല്ലാം രാജി വച്ചിരിക്കുന്നത്.
പാറ്റ് ഹിക്കിയ്‌ക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങൾ തെളിഞ്ഞാൽ ഏഴു വർഷം വരെ തടവ് ലഭിക്കാമെന്നും അധികൃതർ പറഞ്ഞു. റിയോ ഡിക്ടക്ടീവുകളാണ് ഇതു സംബന്ധിച്ചുള്ള സൂചനകൾ കഴിഞ്ഞ ദിവസം നൽകിയത്. ടിക്കറ്റ് അഴിമതി, കമ്മിറ്റികളിലെ കുറ്റകൃത്യങ്ങൾ എന്നിവ അടക്കമുള്ള കുറ്റങ്ങളാണ് ഇദ്ദേഹത്തിനെതിരെ നൽകിയിരിക്കുന്നത്.