രോഗികൾക്കുള്ള മരുന്ന് മറിച്ചു വിറ്റു; ഫാർമസിസ്റ്റുകൾക്കു നൽകിയ പണം തിരികെപിടിക്കാൻ എച്ച്എസ്ഇ

സ്വന്തം ലേഖകൻ

ഡബ്ലിൻ: രോഗികൾക്കു മരുന്നു നൽകാതെ സൗജന്യ സേവനത്തിനുള്ള പണത്തിനു എച്ച്എസ്ഇയ്ക്കു ബില്ലുകൾ നൽകിയ ഫാർമസിസ്റ്റുകൾക്കെതിരെ നടപടിക്കൊരുങ്ങി ഹെൽത്ത് സർവീസ് എക്‌സിക്യുട്ടീവ് ഇൻവെസ്റ്റിഗേഷൻ. ഇത്തരത്തിൽ ഹെൽത്ത് സർവീസ് ഇൻവെസ്റ്റിഗേഷൻ പണം തിരികെ പിടിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.
മെഡിക്കൽ കാർഡ് സിസ്റ്റത്തിന്റെ മാതൃകയിൽ രാജ്യത്ത് സ്റ്റേറ്റ് പ്രൈമറി കെയർ കമ്മ്യൂണിറ്റി ഡ്രഗ് സ്‌കീം നടപ്പാക്കാനാണ് എച്ച്എസ്ഇ പദ്ധതിയിട്ടിരുന്നത്. എന്നാൽ, ഇത്തരത്തിൽ ഡ്രഗ് സ്‌കീം നടപ്പാക്കാൻ തുടങ്ങിയതോടെ തന്നെ ഇത്തരത്തിൽ പുതിയ പ്രശ്‌നം കണ്ടെത്തിയതാണ് ഇപ്പോൾ സർക്കാർ വ്യക്തമാക്കിയിരിക്കുന്നത്. എച്ചഎസ്ഇ നടത്തിയ പരിശോധനയിൽ ഫാർമസിസ്റ്റുകൾ കൃത്രിമം കാട്ടിയതാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്.
എന്നാൽ, എച്ച്എസ്ഇയുടെ മാനദണ്ഡങ്ങൾ ലംഘിച്ചിരിക്കുന്നതായി കണ്ടെത്തിയ ഫാർമസിസ്റ്റുകൾക്കെതിരെ നടപടിയെടുക്കാനാണ് എച്ച്എസ്ഇ ഇപ്പോൾ പുതിയ സാധ്യതകൾ തേടുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top