പാർപ്പിട ദൗർലഭ്യം രൂക്ഷമാകുന്നു !അയർലണ്ടിന്റെ കുടിയേറ്റ നയത്തിൽ റഫറണ്ടം കൊണ്ടുവരണമെന്ന് റൂറൽ ഇൻഡിപെൻഡന്റ് ടിഡികൾ ആവശ്യപ്പെട്ടു

ഡബ്ലിൻ :അയർലണ്ടിന്റെ ഇമിഗ്രേഷൻ നയത്തിൽ ഹിതപരിശോധന നടത്തണമെന്ന് റൂറൽ ഇൻഡിപെൻഡന്റ് ടിഡികൾ ആവശ്യപ്പെട്ടു. കുടിയേറ്റ നയത്തിൽ നിലവിലുള്ള നയത്തിൽ മാറ്റം വരുത്തണമോ എന്ന് പൊതുജനത്തിന്റെ അഭിപ്രായം തേടണമെന്ന് റൂറൽ ഇൻഡിപെൻഡന്റ് ടിഡികളുടെ ഗ്രൂപ്പ് ആവശ്യപ്പെട്ടു.

ഫാമിലി – കരിയർ മേഖലകളിൽ മാറ്റേണ്ട കാര്യങ്ങളെ കുറിച്ച് ജനങ്ങളുടെ നിർദ്ദേശങ്ങൾ അറിയാൻ അടുത്ത വർഷം മാർച്ച് 8-ന് ജനഹിതപരിശോധന നടത്തുന്നുണ്ട് , അതിനൊപ്പം അയർലണ്ടിലെ കുടിയേറ്റനയത്തെക്കുറിച്ചും വോട്ടെടുപ്പ് നടത്തണമെന്ന് ഗ്രൂപ്പ് നിർദേശിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അന്താരാഷ്‌ട്ര സംരക്ഷണ അപേക്ഷകരെ രാജ്യം എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിനെക്കുറിച്ചുള്ള പൊതു ജനാഭിപ്രായത്തിനുള്ള സമയമാണിതെന്ന് ടിഡികളുടെ റൂറൽ ഇൻഡിപെൻഡന്റ് ഗ്രൂപ്പ് അവകാശപ്പെടുന്നു.

കുടുംബത്തിന്റെയും പരിചരിക്കുന്നവരുടെയും പ്രശ്‌നങ്ങളിൽ ജനങ്ങളുടെ ഹിത പരിശോധന 2024 മാർച്ച് 8 ന് നടക്കുകയാണ് .ഈ ഹിത പരിശോധന സമയത്ത് തന്നെ കുടിയേറ്റത്തെക്കുറിച്ചുള്ള വോട്ടെടുപ്പ് നടത്തണമെന്ന് റ്റിഡി ഗ്രൂപ്പിന്റെ നേതാവ് മാറ്റി മഗ്രാത്ത് ആവശ്യപ്പെട്ടു . കുടിയേറ്റ പ്രശ്നം കൂടുതൽ സമ്മർദമുള്ളതാണെന്നും, പ്രത്യേകിച്ച് പാർപ്പിട ദൗർലഭ്യത്തിന്റെയും പൊതുസേവനങ്ങളുടെയും പശ്ചാത്തലത്തിൽ പൊതുജനങ്ങളുടെ ഇടപെടൽ ആവശ്യമാണെന്നും പറഞ്ഞു.

കുടിയേറ്റം അയർലണ്ടിന് ഗുണം ചെയ്തിട്ടുണ്ടെന്നും യഥാർത്ഥത്തിൽ അഭയം തേടുന്നവർക്ക് അഭയം നൽകാനുള്ള ധാർമിക കടമ ഉണ്ടെന്നും ടിഡി പറഞ്ഞു.എന്നാൽ ഈ വിഷയത്തിൽ പൊതുജനവുമായോ സമൂഹവുമായോ അർത്ഥവത്തായ ആശയവിനിമയം ഉണ്ടായിട്ടില്ല. കുടിയേറ്റത്തിന് പരിധി വേണമെന്ന് ആവശ്യപ്പെടുകയും പൊതുജനങ്ങളുമായി കൂടിയാലോചിക്കാത്തത് “ജനാധിപത്യത്തെ വെല്ലുവിളിക്കുന്നുവെന്ന്ടി ഡികളുടെ റൂറൽ ഇൻഡിപെൻഡന്റ് ഗ്രൂപ്പ് വാദിച്ചു .

Top