സ്വന്തം ലേഖകൻ
ഡബ്ലിൻ: രാജ്യത്തെ ശമ്പള പരിഷ്‌കരണത്തിലുണ്ടാകുന്ന തർക്കങ്ങളെല്ലാം ഇനി ലാൻഡ്‌സം റോഡ് എഗ്രിമെന്റ് വഴി മാത്രമേ പരിഹരിക്കൂ എന്നു പബ്ലിക്ക് എക്‌സ്പൻഡീച്ചർ ആൻഡ് റിഫോംസ് മന്ത്രി പാസ്‌ക്കൽ ഡോണോഹോയ് വ്യക്തമാക്കി. നിലവിൽ രാജ്യത്തുള്ള ശമ്പപരിഷ്‌കരണ തർക്കങ്ങളെല്ലാം ഇനി ഈ കരാറിന്റെ അടിസ്ഥാനത്തിലാവും ചർച്ച ചെയ്യുകയെന്നും അദ്ദേഹം വ്യക്തമാക്കി.
സർക്കാരിന്റെ പക്കലുള്ള പണത്തിൽ ഏറെയും ചിലവഴിക്കുന്നത് ശമ്പളത്തിലും പൊതുജനസേവന പ്രവർത്തനങ്ങൾക്കുമായാണ്. ഈ സാഹചര്യത്തിൽ ഈ മേഖലകളുടെയെല്ലാം പ്രവർത്തനങ്ങൾ സർക്കാർ ഏറെ ശ്രദ്ധയോടെയാണ് വീക്ഷിക്കുന്നത്. ഈ മേഖലകളിലെല്ലാം മെച്ചപ്പെട്ട പ്രവർത്തനം ഉറപ്പാക്കണമെന്നും സർക്കാർ ആഗ്രഹിക്കുന്നതായും ഇവർ പറയുന്നു. ഇതിന്റെ ഭാഗമായി രാജ്യത്ത് ഏറ്റവും കൂടതൽ സർക്കാർ സേവനകരുള്ള ഗാർഡായി, നഴ്‌സിങ്, അധ്യാപക വിഭാഗങ്ങളിൽ കൂടുതൽ നിയമനം നടത്തുന്നതിനാണ് ഇപ്പോൾ സർക്കാർ ആലോചിക്കുന്നത്. ഈ മേഖലകളിൽ സർക്കാർ മികച്ച സേവനം ഉറപ്പാക്കുന്നതിനും, ശമ്പളം വർധിപ്പിക്കുന്നതിനും ഈ ലാൻഡ്‌സം റോഡ് എഗ്രിമെന്റിലൂടെ മാത്രമേ നടപ്പാക്കൂ എന്നും ഇദ്ദേഹം അറിയിച്ചു.
ഡോണോഹോയുടെ അടിസ്ഥാനത്തിൽ ഐറിഷ്ജനതയുടെ ഓരോ മേഖലകളിലും പൊതുമേഖലയുടെ സ്വാധീനം അനുഭവപ്പെടണം എന്നാണ് ഇദ്ദേഹം വ്യക്തമാക്കുന്നത്. നിലവിലെ സാഹചര്യത്തിൽ സർക്കാർ നിലപാടുകൾ കൂടുതൽ ശക്തമായി ജനങ്ങളിലേയ്ക്കു എത്തിക്കണമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.