ജീവിതച്ചിലവ് ഉയരുന്നു: രാജ്യത്തെ ശമ്പളഘടനയ്‌ക്കെതിരെ വ്യാപക പരാതിയുമായി അധ്യാപകരും ജീവനക്കാരും

സ്വന്തം ലേഖകൻ

ഡബ്ലിൻ: രാജ്യത്തെ ടു ടയർ ശമ്പള ഘടന കാര്യക്ഷമമല്ലെന്നു പരാതി. ഒരേ ജോലി ചെയ്യുന്ന രണ്ടു പേർക്ക് കിട്ടുന്ന ശമ്പളം തമ്മിൽ ഏറെ വ്യത്യാസമുണ്ട് എന്നാണ് ടു ടയർ ശമ്പള ഘടനയെക്കുറിച്ചുള്ള പ്രധാന പരാതി. ഈ വ്യത്യാസം 8,000 യൂറോ വരെയാണത്രേ. ഇത് പ്രധാനമായും ബാധിക്കുന്നതാകട്ടെ നഴ്‌സുമാർ, ഗാർഡ, അദ്ധ്യാപകർ എന്നിവരെയും.
ഗാർഡയിൽ ചേരുന്ന പലരും ശമ്പളക്കുറവു കാരണം രാജിവച്ചു പോകുകയാണെന്ന് ഗാർഡ് റെപ്രസന്റേറ്റിവ് അസോസിയേഷൻ (ജി.ആർ.എ) ചൂണ്ടിക്കാട്ടുന്നു. നിലവിൽ 23,171 യൂറോയാണ് ഗാർഡയിലെ സാധാരണ ഉദ്യോഗസ്ഥന്റെ ബേസിക് സാലറി. പക്ഷേ 2014ൽ ഗാർഡയിൽ അംഗങ്ങളായ 4 പേരാണ് ഇക്കാരണത്താൽ ഈയിടെ ജോലി വിട്ടത്.ഈ ശമ്പളം ജീവിതച്ചെലവ് താങ്ങാൻ പര്യാപ്തമല്ല എന്ന് ചൂണ്ടിക്കാട്ടിയാണ് ഇവർ പുറത്തു പോയത്.
അദ്ധ്യാപകരുടെ സ്ഥിതിയും വ്യത്യസ്തമല്ല. തങ്ങൾക്ക് ലഭിക്കുന്ന ശമ്പളവും കുറവാണെന്നാണ് മിക്ക പ്രൈമറി സ്‌കൂൾ ടീച്ചർമാർ തുറന്നു പറയുന്നത്. അധികൃതർ തങ്ങളെ മുതലെടുക്കുകയാണെന്നും അദ്ദേഹം ആരോപിക്കുന്നു. വീട്ടു വാടക, ഹെൽത്ത് ഇൻഷുറൻസ്, തുടങ്ങിയവ കൂടിയാകുമ്പോൾ മറ്റാവശ്യങ്ങൾക്കായി പലപ്പോഴും കടം വാങ്ങേണ്ടി വരുന്നുവെന്നും ഫിറ്റ്‌സ്പാട്രിക് പരാതി പറയുന്നു.
നഴ്‌സുമാരാണ് ഇത്തരത്തിൽ ശമ്പള ദുരിതമുഭവിക്കുന്ന മറ്റൊരു കൂട്ടർ.മിഡ് വൈഫുമാർക്കും സ്റ്റുഡന്ന്!സ് നഴ്‌സുമാർക്കും മണിക്കൂറിൽ ലഭിക്കുന്ന മിനിമം ശമ്പളം 6.86 യൂറോയിൽ കുറവാണെന്നാണ് ഐറിഷ് നഴ്‌സസ് ആൻഡ് മിഡ് വൈവ്‌സ് ഓർഗനൈസേഷൻ പറയുന്നത്.നഴ്‌സുമാർക്ക് 2009 മുതൽ നടപ്പാക്കിയ ശമ്പളക്കട്ടിംഗ് മിനിമം വേജിന്റെ ശരാശരി നിരക്ക് പോലും ഫലത്തിൽ ഇല്ലാതാക്കി.അതൊന്നും പൂർണ്ണമായി പുനസ്ഥാപിച്ചിട്ടില്ല. ഇതിനുപുറമെയാണ് ആശുപത്രികളിൽ ഓവർടൈം ജോലി ചെയ്യേണ്ടി വരുന്നത്തിനുള്ള പ്രതിഫലം വർദ്ധിപ്പിക്കാത്തതും.നഴ്‌സിംഗ് മേഖലയിലെ ജീവനക്കാരുടെ അപര്യാപ്തത നികത്താനുള്ള നടപടികൾ അധികൃതർ എടുക്കുന്നില്ലെന്നും പരാതിയുയരുന്നുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top