ശമ്പളപരിഷ്‌കരണം അടക്കമുള്ള പ്രശ്‌നങ്ങൾ ഉന്നയിച്ചു അധ്യാപക യൂണിയനുകൾ സമരത്തിലേയ്ക്ക്; പുതിയ സർക്കാർ വരും വരെ ചർച്ചകൾക്കില്ലെന്നു മന്ത്രി

സ്വന്തം ലേഖകൻ

ഡബ്ലിൻ: അടുത്ത വസന്തകാലത്ത് സ്‌കൂൾ അധ്യാപകർ ശമ്പളപരിഷ്‌കരണം അടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ചു സമര രംഗത്തേയ്ക്ക് എത്തുമെന്നു റിപ്പോർട്ടുകൾ. സമരം നടത്തുന്നതിൽ അഭിപ്രായ ഐക്യം കണ്ടെത്തുന്നതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം അധ്യാപക യൂണിയനുകൾ നടത്തിയ വോട്ടെടുപ്പിലാണ് ഇതു സംബന്ധിച്ചുള്ള ധാരണയുണ്ടായിരിക്കുന്നത്. കോർക്ക് പാർക്ക് ഡീൽ പ്രകാരം ആഴ്ചയിലെ അധിക ജോലി സമയം അവസാനിപ്പിക്കണമെന്നതാണ് സമരത്തിനായി തയ്യാറെടുക്കുന്ന അധ്യാപകരുടെ പ്രധാന ആവശ്യം.
രാജ്യത്തെ മൂന്നു പ്രധാന അധ്യാപക യൂണിയനുകളാണ് ശമ്പള പരിഷ്‌കരണം, ജോലി സമയം, ജോലിയുടെ സാഹചര്യങ്ങൾ എന്നിവ മെച്ചപ്പെടുത്തണമെന്നാവശ്യപ്പെട്ട് സമര രംഗത്തിറങ്ങാൻ ഒരുങ്ങുന്നത്. കഴിഞ്ഞ ദിവസം ചേർന്ന ഈ സംഘടനകളുടെ യോഗത്തിൽ ഇതു സംബന്ധിച്ചുള്ള ചർച്ചകൾ സംഘടനകൾ നടത്തുകയും ചെയ്തിരുന്നു. വിദ്യാഭ്യാസത്തിന്റെ ചുമതലയുള്ള ആക്ടിങ് മന്ത്രി ജാൻ ഓ സള്ളിവാൻ എന്നാൽ ഈ പ്രശ്‌നത്തിൽ ഇടപെടില്ലെന്ന കർശന നിലപാടാണ് ഇപ്പോൾ സ്വീകരിച്ചിരിക്കുന്നത്. പുതിയ സർക്കാർ അധികാരത്തിൽ എത്തും വരെ ഇത്തരത്തിൽ പോളിസി സംബന്ധമായ കാര്യങ്ങളിൽ അന്തിമ തീരുമാനം എടുക്കാൻ സർക്കാർ തയ്യാറാകില്ലെന്ന സൂചനയാണ് ഇപ്പോൾ മന്ത്രി നൽകുന്നത്.
അസോസിയേഷൻ ഓഫ് സെക്കൻഡറി ടീച്ചേഴ്‌സ് ഇൻ അയർലൻഡ്, ടീച്ചേഴ്‌സ് യൂണിയൻ ഓഫ് അയർലൻഡ് എന്നീ സംഘടനകളാണ് ഇപ്പോൾ വിവിധ വിഷയങ്ങളിൽ സമരം പ്രഖ്യാപിച്ചു സർക്കാരുമായി ഏറ്റുമുട്ടലനിനൊരുങ്ങുന്നത്. 2010 ൽ നടപ്പാക്കിയ കോർക്ക് പാർക്ക് എഗ്രിമെന്റ് പ്രകാരം അധ്യാപകർ 33 മണിക്കൂർ വർഷത്തിൽ ജോലി ചെയ്യുകയും, 43 മിക്കൂർ സൂപ്പർ വിഷനും, സബ് സ്റ്റിറ്റിയൂഷൻ ഡ്യൂട്ടികളും അധികമായി ചെയ്യേണ്ടി വരുമെന്ന റിപ്പോർട്ടാണ് അന്ന് തയ്യാറാക്കി എഗ്രിമെന്റിൽ ഒപ്പിട്ടത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top