ഒ ഐ സി സി പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ സഹായത്തോടെ ശശികുമാർ നടണഞ്ഞു.

ഇ.കെ.സലിം

ദമ്മാം: ജോലി നഷ്ടപ്പെട്ട് ആഹാരത്തിനു പോലും ബുദ്ധിമുട്ടലായിരുന്ന എറണാകുളം പറവൂർ സ്വദേശി ശശികുമാർ സുമനസ്സുകളുടെ സഹായത്തോടെ കഴിഞ്ഞു വരവേയാണ് കൊറോണാ മഹാമാരി അദ്ദേഹത്തിന്റെ പ്രവാസ ജീവിതത്തെ കൂടുതൽ പ്രതിസന്ധിയിലാക്കിയത്. മഹാമാരിയുടെ പശ്ചാത്തലത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ വന്നതോോടെ ശശികുമാർ മാനസികമായി തളർന്നിരിക്കുന്ന ഘട്ടത്തിലാണ് ‘ അദ്ദേഹത്തിൻ്റെ വിവരം ദമ്മാം ഒ ഐ സി സി പത്തനതിട്ട ജില്ലാ കമ്മിറ്റി വൈസ് പ്രസിഡണ്ട് ജോർജ് തോമസിൻ്റെ ശ്രദ്ധയിൽ പെടുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ജോർജ് തോമസ് ശശി കുമാറിൻറെ വിവരം ജില്ലാ കമ്മിറ്റിയെ അറിയിച്ചതിൻ്റെ അടിസ്ഥാനത്തിൽ, ശശികുമാറിന് നാട്ടിലേക്കു പോകാൻ ആവശ്യമായ ധനസഹായം ഒ ഐ സി സി പത്തനംതിട്ട ജില്ലാ കമ്മിറ്റി നൽകുവാൻ തീരുമാനിച്ചു. തുടർന്ന് ജില്ലാ കമ്മിറ്റി പ്രസിഡണ്ട് തോമസ് തൈപ്പറമ്പിലിന്റെയും വൈസ് പ്രസിഡണ്ട് ജോർജ് തോമസിന്റെയും നേതൃത്വത്തിൽ ജില്ലാ കമ്മിറ്റി അംഗങ്ങളിൽ നിന്നും സമാഹരിച്ച തുക റീജ്യണൽ കമ്മിറ്റി വൈസ് പ്രസിഡണ്ട് ഹനീഫ് റാവുത്തർ ശശികുമാറിന് കൈമാറി.

പ്രവാസ ജീവിതത്തിൽ നരകയാതന അനുഭവിച്ച തനിക്ക് ആത്മവിശ്വാസം പകർന്ന് തന്ന് നാടണയുവാൻ സഹായിച്ച ദമ്മാം ഒ ഐ സി സി പത്തനംതിട്ട ജില്ലാ കമ്മിറ്റി നേതാക്കളെ ഒരിക്കലും മറക്കില്ലെന്ന് ശശികുമാർ പറഞ്ഞു. സഹായിച്ച എല്ലാവർക്കും നന്ദി പറഞ്ഞ് പതിനൊന്നാം തിയതിയിലെ ചാർട്ടേഡ് വിമാനത്തിൽ ശശികുമാർ നാടണഞ്ഞു.

Top