ജമാല്‍ ഖഷോഗി വധക്കേസില്‍ മുഖ്യപ്രതികളായ അഞ്ച് പേര്‍ക്ക് വധശിക്ഷ നല്‍കണമെന്ന് സൗദി പ്രോസിക്യൂട്ടര്‍

മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗി കൊല്ലപ്പെട്ട കേസില്‍ മുഖ്യപ്രതികളായ അഞ്ച് പേര്‍ക്ക് വധശിക്ഷ നല്‍കണമെന്ന് സൗദി പ്രോസിക്യൂട്ടര്‍. ഖഷോഗിയെ വധിക്കാന്‍ ഉത്തരവിട്ടതിലും കൊലപാതകം നടപ്പാക്കിയതിലും നേരിട്ടുപങ്കുള്ള അഞ്ച് സൗദി ഉദ്യോഗസ്ഥര്‍ക്കാണ് വധശിക്ഷ നല്‍കാന്‍ നിര്‍ദേശിച്ചത്. അറസ്റ്റിലായ 21 പ്രതികളില്‍ 11 പേര്‍ക്കെതിരെയുള്ള കുറ്റപത്രം സമര്‍പ്പിച്ചു.

പ്രോസിക്യൂട്ടര്‍ സൗദ് അല്‍ മൊജീബ് റിയാദില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യം. വധത്തില്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന് പങ്കില്ലെന്നും അദ്ദേഹം വ്യാഴാഴ്ച പറഞ്ഞു. അഞ്ച് പ്രതികള്‍ക്ക് പുറമെ മറ്റുപ്രതികള്‍ക്ക് കുറ്റത്തിനനുസരിച്ചുള്ള തടവുശിക്ഷ നല്‍കണമെന്നും സൗദി ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ സൗദി പ്രസ് ഏജന്‍സിയില്‍ (സ്പാ) പ്രസിദ്ധീകരിച്ച ഔദ്യോഗികപ്രസ്താവനയില്‍ പറയുന്നു. ഒക്ടോബര്‍ രണ്ടിനാണ് തുര്‍ക്കിയിലെ സൗദി കോണ്‍സുലേറ്റിനുള്ളില്‍ വെച്ച് ഖഷോഗി കൊല്ലപ്പെട്ടത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഖഷോഗിയെ തിരികെ സൗദിയിലെത്തിക്കണമെന്ന് ഉത്തരവിട്ടതും അദ്ദേഹത്തെ വധിക്കാനായി ഈസ്താംബൂളിലെത്തിയ 15 അംഗ സംഘത്തിന് നിര്‍ദേശം നല്‍കിയതും സൗദി രഹസ്യാന്വേഷണവിഭാഗം ഉപമേധാവി അഹമ്മദ് അല്‍ അസ്സിരിയാണ്. സെപ്റ്റംബര്‍ 29ന് കൊലപാതകം നടപ്പാക്കുന്നതിനുള്ള പരിശീലനവും സംഘം നടത്തിയതായും റിയാദില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ അല്‍ മൊജീബ് പറഞ്ഞു.

Top