ഹരിയാന: ഗുഡ്‌ഗാവില്‍ വീട്ടുജോലിക്കാരിയെയും മകളെയും പീഡിപ്പിച്ച സൌദി നയതന്ത്രജ്ഞന്‍ ഇന്ത്യ വിട്ടു . നേപ്പാളില്‍ നിന്നുളള ജോലിക്കാരിയും മകളും പീഡിപ്പിക്കപ്പെട്ടതായി വൈദ്യപരിശോധാഫലം ലഭിച്ചതായി പൊലീസ് അറിയിച്ചു. സൌദി നയതന്ത്രജ്ഞന്‍ നേപ്പാളി യുവതികളെ വീട്ടുതടങ്കലിലിട്ട് മാനഭംഗപ്പെടുത്തിയ കേസില്‍ വിദേശകാര്യ മന്ത്രാലയം പൊലീസിനോട് അന്വേഷണ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസമാണ് ഹരിയാനയിലെ ഗുഡ്‌ഗാവില്‍ ഫ്‌ളാറ്റില്‍ വച്ച് അമ്മയെയും മകളെയും പൊലീസ് രക്ഷപ്പെടുത്തിയത്. അന്വേഷണം ഉടന്‍ പൂര്‍ത്തിയാക്കി നയതന്ത്രജ്ഞനെതിരെ നടപടികള്‍ സ്വീകരിക്കാന്‍ നേപ്പാള്‍ അംബാസിഡര്‍ ദീപ് ഉപാധ്യായ വിദേശകാര്യ മന്ത്രാലയത്തോട് അഭ്യര്‍ഥിച്ചു. എന്നാല്‍ നയതന്ത്ര പരിക്ഷ ഉള്ളതിനാല്‍ ഇയാളെ അറസ്‌റ്റ് ചെയ്യാന്‍ ഇന്ത്യക്ക് കഴിയില്ല. 44 വയസുള്ള സ്‌ത്രീയെയും അവരുടെ 20 വയസായ മകളെയും സൌദി നയതന്ത്രജ്ഞന്‍ വീട്ടു ജോലിക്കായി ആദ്യം ജിദ്ദയിലേക്കാണ് കൊണ്ടുപോയത്. ജിദ്ദയില്‍ വച്ചു മാന്യമായ പെരുമാറ്റമായിരുന്നു, എന്നാല്‍ നാലുമാസം മുന്‍പ് ഹരിയാന ഗുഡ്‌ഗാവിലെ സൌദി നയതന്ത്രജ്ഞന്റെ ഫ്‌ളാറ്റിലേക്ക് കൊണ്ടു വന്നതോടെ വീട്ടുതടങ്കലിന്റെഅവസ്ഥയിലായി. നയതന്ത്രജ്ഞനും സുഹൃത്തുക്കളും ചേര്‍ന്ന് ഫ്‌ളാറ്റില്‍ വച്ച് ക്രൂരമായ ലൈംഗിക പീഡനത്തിരയാക്കിയെന്നാണ് നേപ്പാളി സ്‌ത്രീകളുടെ പരാതി.