സൗദിയില്‍ വീണ്ടും ഷെല്ലാക്രമണം; മലയാളി മരിച്ചു

കഴിഞ്ഞദിവസമുണ്ടായ ഷെല്ലാക്രമണത്തില്‍ മലയാളിയടക്കം മൂന്നുപേര്‍ മരിച്ചിരുന്നു

ജിദ്ദ: സൗദി – യെമന്‍ അതിര്‍ത്തിപ്രദേശമായ ജിസാനില്‍ യെമനിലെ ഹൂതി വിമതര്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ ഒരു മലയാളി കൂടി മരിച്ചു. കൊല്ലം സ്വദേശി വിഷ്ണുവാണ് മരിച്ചത്.തലശ്ശേരി സ്വദേശിയും കൊച്ചി മട്ടാഞ്ചേരി പനയപ്പിള്ളി തായലകളത്തില്‍ താമസിക്കുന്നയാളുമായ മുഹമ്മദ് ഫാറൂഖാണ് (52) നേരത്തെ മരിച്ചത്. ഫാറൂഖ് 24 വര്‍ഷമായി സൗദിയിലെ സ്വകാര്യകമ്പനിയില്‍ ടെക്‌നീഷ്യനാണ്. 10 മാസം മുമ്പ് നാട്ടില്‍ വന്നിരുന്നു.
വിഷ്ണു സാംതയില്‍ മൊബൈല്‍ കട നടത്തുകയായിരുന്നു. ഉച്ചക്ക് രണ്ട് മണിയോടെ ഇവര്‍ താമസിക്കുന്ന കെട്ടിടത്തിനു നേരെയുണ്ടായ ഷെല്ലാക്രമണത്തിലാണ് മരണം. സാരമായി പരിക്കേറ്റ മറ്റൊരു മലയാളിയെ ജീസാന്‍ കിങ് ഫഹദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായാണ് വിവരം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സാംത ടൗണിലെ മൊബൈല്‍ മാര്‍ക്കറ്റിലാണ് ഞായറാഴ്ച ഉച്ചഭക്ഷണ സമയത്ത് ഷെല്ലുകള്‍ പതിച്ചത്. മൂന്നു നില കെട്ടിടത്തില്‍ താമസിക്കുന്ന വിഷ്ണു ഉറക്കത്തിലായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ആദ്യമായാണ് സാംതയില്‍ ഷെല്‍ ആക്രമണം നടക്കുന്നത് . ആക്രമണത്തെ തുടര്‍ന്ന് മലയാളികള്‍ കടകളും താമസസ്ഥലങ്ങളും ഒഴിഞ്ഞ് മാറിപ്പോകുകയാണെന്ന് പ്രദേശത്തെ സാമൂഹികപ്രവര്‍ത്തകനായ മുനീര്‍ ഹുദവി  അറിയിച്ചു. കഴിഞ്ഞ ദിവസം ആക്രമണമുണ്ടായ സാംത ആശുപത്രിക്ക് 100 മീറ്റര്‍ ചുറ്റളവില്‍ ഉച്ചക്ക് 12 മുതല്‍ തുടര്‍ച്ചയായി ഷെല്ലുകള്‍ പതിച്ചിരുന്നു. ജീവനക്കാരോട് കെട്ടിടത്തിനകത്ത് തങ്ങാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണ്.ജീസാനില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവമാണ് ഹൂതികളുടെ ആക്രമണമുണ്ടാവുന്നത്. കഴിഞ്ഞ ദിവസമുണ്ടായ ആക്രമണത്തില്‍ മട്ടാഞ്ചേരി സ്വദേശി ഫാറൂഖ് കൊല്ലപ്പെട്ടിരുന്നു.

Top